വിമാനത്തില്‍ സ്ത്രീയെ സ്പര്‍ശിച്ച കേസില്‍ ഇന്ത്യന്‍ യുവാവിന് 9 വര്‍ഷം തടവ്

ഡിസംബര്‍ 13 വ്യാഴാഴ്ചയായിരുന്നു വിധി. അഞ്ച് ദിവസത്തെ വിചാരണക്ക് ശേഷം മൂന്നര മണിക്കൂറാണ് ജൂറിക്ക് വിധി പറയുന്നതിന് വേണ്ടി വന്നത്.2018 ജനുവരിയിലായിരുന്നു സംഭവം

0

ഡിട്രോയ്റ്റ്: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ അടുത്ത സീറ്റിലിരുന്ന യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച കേസ്സില്‍ ഇന്ത്യന്‍ യുവാവ് പ്രഭു രാമമൂര്‍ത്തിയെ ഒമ്പത് വര്‍ഷത്തേക്ക് ജയിലിലടക്കുവാന്‍ യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ടറസ് ബെര്‍ഗ് ഉത്തരവിട്ടു.

ഡിസംബര്‍ 13 വ്യാഴാഴ്ചയായിരുന്നു വിധി. അഞ്ച് ദിവസത്തെ വിചാരണക്ക് ശേഷം മൂന്നര മണിക്കൂറാണ് ജൂറിക്ക് വിധി പറയുന്നതിന് വേണ്ടി വന്നത്.2018 ജനുവരിയിലായിരുന്നു സംഭവം.

ലാസ്വേഗസ്സില്‍ നിന്നും ഡിട്രോയിറ്റിലേക്ക് പറന്ന വിമാനത്തില്‍ എച്ച് വണ്‍ വിസയില്‍ അമേരിക്കയിലെത്തിയ പ്രഭു രാമമൂര്‍ത്തിയും ഭാര്യയും ഇരുന്നിരുന്നത് തൊട്ടടുത്ത സീറ്റുകളിലായിരുന്നു. പ്രഭുവിന്റെ അടുത്ത സീറ്റില്‍ 22 വയസ്സുള്ള മറ്റൊരു യുവതിയും ഇരുന്നിരുന്നു. യുവതിയും പ്രഭുവും ഉറക്കത്തിലായിരുന്നുവെന്നും തന്റെ കൈ യുവതിയ സ്പര്‍ശിച്ചുവോ എന്നറിയില്ലെന്നും പ്രഭു പറയുന്നു.

എന്നാല്‍ യുവതിയുടെ മൊഴിയില്‍ പ്രഭു മനപ്പൂര്‍വ്വമാണ് തന്റ ശരീരത്തില്‍ തൊട്ടതെന്നും ചൂണ്ടിക്കാണിക്കുന്നു. വിമാനം ഇറങ്ങുന്നതിന് മുമ്പ് യുവതി ബോയ് ഫ്രണ്ടിന് ടെക്സ്റ്റ് ചെയ്ത് വിവരം അറിയിച്ചു. വിമാനം ഇറങ്ങിയ ഉടനെ പോലീസ് എത്തി പ്രഭുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിമാനത്തില്‍ സഹയാത്രികയെ സ്പര്‍ശിച്ചത് ലൈംഗിക പീഠനമാണെന്നായിരുന്നു പ്രോസിക്യയൂഷന്റെ വാദം.

കാലിലും കൈകളിലും വിലങ്ങുവെച്ച് കോടതി വിധിക്ക് ശേഷം പോലീസ് പ്രഭുവിനെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ പ്രഭുവിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു. പ്രോസിക്യൂഷന്‍ 130 മാസത്തെ തടവാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി 108 മാസത്തെ തടവും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഡിപ്പോര്‍ട്ടേഷനുമാണ് വിധിച്ചത്.

You might also like

-