സെനഗലിൽ നിന്നും കശുവണ്ടി ഇറക്കുമതി സാധ്യതകൾ പരിശോധിക്കും

കേരള കാഷ്യു ബോർഡിന്റെ നേതൃത്വത്തിൽ നേരിട്ട് കശുവണ്ടി എത്തിക്കുന്നതിന് വിവിധ ആഫ്രിക്കൻ രാജ്യങ്ങളുമായി നടത്തിവരുന്ന ശ്രമത്തിന്റെ ഭാഗമായാണ് സെനഗൽ സ്ഥാനപതി കേരളത്തിലെത്തിയത്. ഇക്കാര്യത്തിൽ തുടർചർച്ചകൾ നടത്തുന്നതിന് കേരള കാഷ്യു ബോർഡിനെ

0

തിരുവന്തപുരം : കാഷ്യു ഉത്പ്പാദക രാജ്യങ്ങളിൽ നിന്ന് കശുവണ്ടി നേരിട്ട് വാങ്ങുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലെ സെനഗൽ സ്ഥാനപതിയായ എൽഹാഡ്ജി ഇബോബോയി മത്സ്യബന്ധന, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ സന്ദർശിച്ച് ചർച്ച നടത്തി. കേരള കാഷ്യു ബോർഡിന്റെ നേതൃത്വത്തിൽ നേരിട്ട് കശുവണ്ടി എത്തിക്കുന്നതിന് വിവിധ ആഫ്രിക്കൻ രാജ്യങ്ങളുമായി നടത്തിവരുന്ന ശ്രമത്തിന്റെ ഭാഗമായാണ് സെനഗൽ സ്ഥാനപതി കേരളത്തിലെത്തിയത്. ഇക്കാര്യത്തിൽ തുടർചർച്ചകൾ നടത്തുന്നതിന് കേരള കാഷ്യു ബോർഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. സെനഗലിലെ ചേംബർ ഓഫ് കൊമേഴ്‌സ് വഴി കശുവണ്ടി കേരളത്തിൽ എത്തിക്കാനാണ് ചർച്ചകൾ നടത്തുന്നത്. ഇന്ത്യയിലെ സെനഗൽ എംബസിയിലെ സെക്കന്റ് കൗൺസിലർ പപ്പാ അസൈൻ, സെനഗൽ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ബാബാകാർ ദിയേ, മാനേജർ അലി എംബോപ്, ഫിനാൻഷ്യൽ അഡൈ്വസർ ഇസ്മയിലാ ഡിയോപ്, കേരള കാഷ്യു ബോർഡ് ചെയർമാൻ മാരപാണ്ഡ്യൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You might also like

-