കൊറോണവയറസ്സിനെ കൊല്ലുന്ന ഫേസ് മാസ്ക്ക് കോവിഡിനെ പേടിക്കേണ്ടെന്ന് ഇസ്രായേലി ഗവേഷകർ

സാധരണ ഫോൺ ചാർജറിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് വൈറസുകളെ കൊല്ലാൻ കഴിയുന്ന മാസ്ക് കോവിഡിനെ പ്രരോധിക്കാൻ ഏറെ ഗുണകരമാണെന്ന് ഗവേഷർ അവകാശപ്പെട്ടു .

0

https://www.facebook.com/indiavision.mediacom/videos/306696917165031/?t=6

ടെൽഅവീവ് : വീണ്ടും വീണ്ടും അണുവിമുക്തമാക്കുവാനും വയറസുകളെ ചൂടിൽ കരിച്ചു കളയുകയും പുനരുപയോഗിക്കാവുന്ന ഇലട്രിക്ഫെയ്സ് മാസ്ക്മായി ഇസ്രായേലി ഗവേഷകർ .സാധരണ ഫോൺ ചാർജറിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് വൈറസുകളെ കൊല്ലാൻ കഴിയുന്ന മാസ്ക് കോവിഡിനെ പ്രരോധിക്കാൻ ഏറെ ഗുണകരമാണെന്ന് ഗവേഷർ അവകാശപ്പെട്ടു .

ഒരു മൊബൈൽ ഫോൺ ചാർജറിൽ നിന്ന് ഊർജ്ജം സ്വീകരിച്ചു പ്രവർത്തിക്കന്ന മാസ്ക് കൊറോണ വൈറസിനെമാസ്ക്കിൽ നിന്നും പ്രവഹിക്കുന്ന ചൂട് ഉപയോഗിച്ച് കൊല്ലുവാൻ സാധിക്കും മാത്രമല്ല ചാർജ്ജ് ചെയ്തു പുനരുപയോഗിക്കാനും കഴിയുമെന്നും ഇസ്രായേലി ഗവേഷകർ പറയുന്നു.പുതിയ മാസ്കിൽ യുഎസ്ബി പോർട്ട് ഉണ്ട്, അത് സ്റ്റാൻഡേർഡ് സെൽഫോൺ ചാർജറിൽ ബന്ധിപ്പിച്ചു , മാസ്കിനുള്ളിൽ വച്ചിട്ടുള്ള കാർബൺ നാരുകൾ 70 ഡിഗ്രി സെൽഷ്യസ് വരെ (158 ഡിഗ്രി ഫാരൻഹീറ്റ്) ചൂടാക്കുന്നു, ഇത് വൈറസുകളെ കൊല്ലാൻ പര്യാപ്തമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത് .

മാസ്ക്അണുവിമുക്തമാക്കൻ ഏകദേശം 30 മിനിറ്റ് എടുക്കും ചാർജ്ജ് ചെയ്തശേഷമാണ് ഉപയോഗിക്കേണ്ടത് , ഗവേഷണത്തിന് നേതൃത്തം വഹിച്ച ഹൈഫയിലെ ടെക്നിയൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ യെയർ ഐൻ-എലി പറഞ്ഞു.”ലോകം മുഴുവൻ ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വീണ്ടും ഉപയോഗിക്കാവുന്ന വയറസുകളെ കൊല്ലുന്നതുമായ മാസ്കുകൾക്ക് ആഗോളതലത്തിൽ ആവശ്യക്കാർ ഏറെയുണ്ടാകുമെന്ന ഐൻ-എലി പറഞ്ഞു.

“നിങ്ങൾ ഇത് വീണ്ടും ഉപയോഗിക്കാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ് ,” .പ്രോട്ടോടൈപ്പ് ഒരു സാധാരണ N95 ഫെയ്സ് മാസ്ക് പോലെ തന്നെയാണ് , മുൻവശത്ത് ഒരു വാൽവ്, തലയ്ക്ക് ചുറ്റും റബ്ബർ ബാൻഡുകലും ഇതിനുണ്ട്

You might also like

-