ഐ ടി നിയമത്തിലെ 66എ വകുപ്പ് പ്രായോഗിക്കുന്നു. സംസ്ഥാനങ്ങൾക്ക് സുപ്രിം കോടതിയുടെ നോട്ടീസ്

കോടതി തള്ളികളിഞ്ഞിട്ടും പലസംസ്ഥാനങ്ങളിലും ഈ വകുപ്പ് പോലീസ് പ്രയോഗിക്കുന്നുണ്ട് കാര്യങ്ങൾ ഈ നിലയിൽ പോകാൻ അനുവദിക്കില്ലെന്ന് കോടതി സംസ്ഥാനങ്ങൾക്ക് അയച്ച നോട്ടീസിൽ പറയുന്നു.

0

ഡൽഹി : ഏറെ വിവാദമായതിനെത്തുടർന്നു റദ്ദാക്കിയ ഐ ടി നിയമത്തിലെ 66എ വകുപ്പ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. 66എ വകുപ്പ് റദ്ദാക്കിയിട്ടും, അത് അംഗീകരിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്തതിന് എതിരെയാണ് സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചത് .കോടതി തള്ളികളിഞ്ഞിട്ടും പലസംസ്ഥാനങ്ങളിലും ഈ വകുപ്പ് പോലീസ് പ്രയോഗിക്കുന്നുണ്ട്
കാര്യങ്ങൾ ഈ നിലയിൽ പോകാൻ അനുവദിക്കില്ലെന്ന് കോടതി സംസ്ഥാനങ്ങൾക്ക് അയച്ച നോട്ടീസിൽ പറയുന്നു. സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ 66എ പ്രകാരം എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ സുപ്രീംകോടതി നേരിട്ട് ഇടപെട്ടിരിക്കുന്നത്.

കേസിൽ സംസ്ഥാനങ്ങളെ നേരിട്ട് കക്ഷിയാക്കി മുന്നോട്ടുപോകാനാണ് ഇപ്പോൾ കോടതി തീരുമാനം. 66എ വകുപ്പിനെ കുറിച്ച് പുതിയ ഒരു ഉത്തരവ് കൂടി ഇറക്കേണ്ടിവരും എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് പൊലീസിനെ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ കൂടിയായിരിക്കും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

-