ഗുജറാത്ത് തീരത്ത് കണ്ടെത്തിയ 11 പാക് ബോട്ടുകളിൽ എത്തിയവർക്കായി തിരച്ചിൽ ഊർജിതം

മൂന്ന് ഗ്രൂപ്പ് കമാൻഡോകളാണ് തിരച്ചിൽ നടത്തുന്നത്.ഇന്ത്യ-പാക് മാരിടൈം അതിർത്തിയിലാണ് ബോട്ടുകൾ കണ്ടെത്തിയത്. ഡ്രോണുകളുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്.

0

അഹമ്മദാബാദ്| ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പൊലീസും ഓപ്പറേഷന്റെ ഭാഗമാണ്. ബുധനാഴ്ച അർധരാത്രിയോടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്.11 പാക് ബോട്ടുകൽ ബിഎസ്എഫ് പിടിച്ചെടുത്തതിന് പിന്നാലെ . 300 ചതുരശ്ര കിലോമീറ്ററിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മൂന്ന് ഗ്രൂപ്പ് കമാൻഡോകളാണ് തിരച്ചിൽ നടത്തുന്നത്.ഇന്ത്യ-പാക് മാരിടൈം അതിർത്തിയിലാണ് ബോട്ടുകൾ കണ്ടെത്തിയത്. ഡ്രോണുകളുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്.

BSF GUJARAT
@BSF_Gujarat

 

immediately launched a massive search operations in the area spread across 300 sq km,as a result 11 Pakistani Fishing Boats have been seized so far.

03 Commando teams of

have been Air dropped from 03 different directions in

helicopters, They are closing in where d Pakistanis are hiding. Extreme marshy area, mangroves & tidal waters are making task of d troops challenging. The operation is still in progress

ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.ബോട്ടുകളിൽ എത്തിയ പാകിസ്താനികൾ ഒളിച്ചിരിക്കുകയാണ്. പ്രദേശം ബിഎസ്എഫ് വളഞ്ഞിട്ടുണ്ട്. ആരെയും പിടികൂടിയിട്ടില്ല. പിടിച്ചെടുത്തത് മത്സ്യബന്ധന ബോട്ട് ആണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.ബോട്ടിലുണ്ടായിരുന്നവർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടോയെന്നും സംശയമുണ്ട്.
You might also like

-