കാസർകോട് ഡി സി സിയുടെ റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം

ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, ബി ആർ അംബേദ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങൾക്കിടയിലായിരുന്നു സവർക്കർ ഉൾപ്പെടുന്ന ചിത്രം ഫൈസൽ പങ്കുവെച്ചത്.ഫെസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഫൈസൽ പോസ്റ്റ് പിൻവലിച്ചു

0

കാസർകോട് | ഡിസിസിയുടെ റിപബ്ലിക്ക് ദിന ആശംസ പോസ്റ്റിൽ സവർക്കറും. കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ ഫെസ്ബുക്ക് പോസ്റ്റിലാണ് സവർക്കറെ ഉൾപ്പെടുത്തിയുളള ചിത്രം. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, ബി ആർ അംബേദ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങൾക്കിടയിലായിരുന്നു സവർക്കർ ഉൾപ്പെടുന്ന ചിത്രം ഫൈസൽ പങ്കുവെച്ചത്.ഫെസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഫൈസൽ പോസ്റ്റ് പിൻവലിച്ചു. എന്നാൽ വിവാദം ശക്തമായതോടെ വിശദീകരണവുമായി ഡിസിസി പ്രസിഡന്റ് ഫൈസൽ രം​ഗത്തെത്തി. ഈ പോസ്റ്റ് താൻ ചെയ്തതെല്ലെന്നും മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നുമുള്ള വിശദീകരണമാണ് ഫൈസൽ നൽകിയത്.

ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണ്. ഫേസ്ബുക്ക്‌ കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്റ്റ്‌ പിൻവലിച്ചുവെന്നും വിവാദമാക്കേണ്ട വിഷയമില്ലെന്നും പി.കെ ഫൈസൽ പ്രതികരിച്ചു.
ഉടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയും അതിനു പകരം ഡിസിസി പ്രസിഡന്‍റിന്‍റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് റിപബ്ലിക്ക് ദിന ആശംസ പോസ്റ്റ് ചെയുകയായിരുന്നു.ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിലാണ് സവർക്കർ ഉൾപ്പെട്ടത്.

You might also like

-