മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ സമസ്ത.

മുസ്ലിം സ്ത്രീകൾ സ്വന്തം വീടുകളിലാണ് പ്രാർത്ഥന നടത്തേണ്ടതെന്ന് സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു.

0

മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ സമസ്ത. മുസ്ലിം സ്ത്രീകൾ സ്വന്തം വീടുകളിലാണ് പ്രാർത്ഥന നടത്തേണ്ടതെന്ന് സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. വിശ്വാസ സ്വാതന്ത്ര്യത്തിൽ കോടതി ഇടപെടുന്നത് അംഗീകരിക്കില്ലെന്നും സമസ്ത വ്യക്തമാക്കി.
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് ആരാധന നടത്താനുള്ള വിലക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ, വഖഫ് ബോർഡ്, വ്യക്തി നിയമ ബോർഡ് തുടങ്ങിയവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിധി നിലവിൽ ഉള്ളത് കൊണ്ട് മാത്രമാണ് ഹർജി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ചില മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് ആരാധന നടത്തുന്നതിനുള്ള വിലക്ക് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത, ആരാധന സ്വാതന്ത്ര്യം എന്നിവയുടെ ലഘനമാണോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.

You might also like

-