റഷ്യൻ അധിനിവേശം 14 കുട്ടികളുൾപ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു 5840 റഷ്യൻ പട്ടാളക്കാരെ വധിച്ചു യുക്രൈൻ

യുദ്ധത്തിൽ ഇതുവരെ 14 കുട്ടികളുൾപ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പറഞ്ഞു. യുദ്ധഭീതിയിൽ 8,36,000 പേർ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യ, യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി കുറ്റപ്പെടുത്തി

0

മോസ്‌കോ | റഷ്യ-യുക്രൈന്‍ രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്ന്
റഷ്യ-യുക്രൈൻ യുദ്ധം 8-ാം ദിനത്തിലും തുടരുകയാണ് . യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യൻ സേന വിവിധ നഗരങ്ങളിൽ ബോംബിട്ടു. രൂക്ഷമായ കരയുദ്ധം നടക്കുന്ന ഖാർകീവിൽ റഷ്യ ക്രൂസ് മിസൈൽ ആക്രമണം നടത്തി.
കരിങ്കടൽ തീരനഗരമായ ഖെർസോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. പോളണ്ട്- ബെലാറുസ് അതിർത്തിയിൽ ഇന്ന് രണ്ടാംവട്ട ചർച്ച നടക്കുമെന്ന് മോസ്‌കോ അറിയിച്ചു.
ദക്ഷിണ യുക്രൈനിലെ സുപ്രധാന നഗരമായ ഖേഴ്‌സൻ പട്ടണം റഷ്യൻ പട്ടാളം കീഴടക്കി . കരിങ്കടൽ തീരത്തെ തുറമുഖ നഗരമായ ഖേഴ്‌സൻ കനത്ത പോരാട്ടത്തിനൊടുവിലാണ് റഷ്യൻസേനയ്ക്ക് കീഴിലാകുന്നത്. എട്ടുദിവസമായി തുടരുന്ന യുക്രൈനിലെ സൈനികനടപടിക്കിടയിൽ റഷ്യൻസേന പിടിയിലാക്കുന്ന ഏറ്റവും സുപ്രധാന നഗരമാണ് ഖേഴ്‌സൻ. റഷ്യൻ സൈന്യം കനത്ത ആക്രമണമാണ് നഗരത്തിൽ നടത്തിയത്. നഗരസഭാ കാര്യാലയം പിടിച്ചടക്കിയ സൈന്യം നഗരത്തിൽ കർഫ്യു പ്രഖ്യാപിക്കുകയു ചെയ്തിട്ടുണ്ടെന്ന് ഖേഴ്‌സൻ മേയർ ഇഗോർ കൊലിഖേവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മൂന്നു ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ
ഖേഴ്‌സൻ പിടിച്ചടക്കിയതോടെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നഗരമായ ഒഡേസയിലേക്കുള്ള പാത റഷ്യൻസൈന്യത്തിന് എളുപ്പമായിരിക്കുകയാണ്. കരിങ്കടലിൽ ചെന്നുചേരുന്ന നീപർ നദിയുടെ തീരത്തായാണ് ഖേഴ്‌സൻ സ്ഥിതി ചെയ്യുന്നത്. നഗരം കീഴടങ്ങിയതോടെ മറ്റു ഭാഗങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിക്കാൻ റഷ്യയ്ക്ക് കൂടുതൽ എളുപ്പമാകും. ഖേഴ്‌സനിൽ സൈനികതാവളമൊരുക്കിയായിരിക്കും മറ്റു മേഖലകളിൽ ഇനി റഷ്യ ആക്രമണം ശക്തമാക്കുക.

യുദ്ധത്തിൽ ഇതുവരെ 14 കുട്ടികളുൾപ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പറഞ്ഞു. യുദ്ധഭീതിയിൽ 8,36,000 പേർ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യ, യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി കുറ്റപ്പെടുത്തി.ഖാർകീവിൽ ആക്രമണം ശക്തമാക്കാൻ റഷ്യൻ സൈനികർ പാരച്യൂട്ടിലിറങ്ങി. റഷ്യയുടെ അതിർത്തിയിൽനിന്ന് 48 കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടെ നഗരകൗൺസിൽ ഓഫീസിനുനേരെ ക്രൂസ് മിസൈൽ ആക്രമണം നടത്തി.

ഷെല്ലാക്രമണത്തിൽ നാലുപേർ മരിച്ചെന്ന് യുക്രൈൻ അറിയിച്ചു. ഒമ്പതുപേർക്ക് പരുക്കേറ്റു. ഖാർകീവിലെ പൊലീസ് ആസ്ഥാനവും സർവകലാശാലാ കെട്ടിടങ്ങളും റഷ്യൻ റോക്കറ്റാക്രമണത്തിൽ തകർന്നു.ഒരാഴ്ചയ്ക്കിടെ യുക്രൈനിലെ നൂറുകണക്കിനു വീടുകളും ആശുപത്രികളും നഴ്സറികളും റഷ്യയുടെ ആക്രമണത്തിൽ തകർന്നെന്ന് അധികൃതർ പറഞ്ഞു. 58 വിമാനങ്ങളും 46 ഡ്രോണുകളും 472 ടാങ്കുകളുമുൾപ്പെടെ യുക്രൈന്റെ 1500 യുദ്ധസാമഗ്രികൾ തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഇക്കാര്യം നിഷേധിച്ച യുക്രൈൻ, 5840 റഷ്യൻ പട്ടാളക്കാരെ വധിച്ചെന്ന് അവകാശപ്പെട്ടു.

യുക്രൈൻ തലസ്ഥാനമായ കീവ് നഗരം വളഞ്ഞിട്ട് കീഴടക്കാനുള്ള റഷ്യൻ പദ്ധതി അനന്തമായി നീളുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തിൽ പ്രവേശിക്കാനായിട്ടില്ല. യാത്രയ്ക്കിടെ പല വിധ തടസങ്ങൾ വഴിയിൽ നേരിട്ടതിനാൽ സൈനിക വ്യൂഹം മന്ദഗതിയിലാണ് കീവിലേക്ക് നീങ്ങുന്നത് എന്നാണ് ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നു. 64 കിലോമീറ്റർ നീളമുള്ള സൈനിക വ്യൂഹത്തിന് പല മാർഗ തടസങ്ങൾ വഴിയിൽ നേരിടേണ്ടി വരുന്നുണ്ട് എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കരുതാതിരുന്നതാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് സൂചന. കടന്നു പോകുന്ന പാതയിൽ പല സൂപ്പർ മാർക്കറ്റുകളും റഷ്യൻ സൈന്യം കൊള്ളയടിച്ചതായും ചില യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

You might also like

-