റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍

സിവിലിയന്മാർക്കുനേരെ നടക്കുന്ന ആക്രമണമായിരിക്കും ഇന്നത്തെ ചർച്ചയിൽ പ്രധാന വിഷയമായി ഉന്നയിക്കുകയെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് ട്വീറ്റ് ചെയ്തു

0

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍ ആരംഭിച്ചു.കാര്യമായ ഫലംകാണാതെ പോയ ആദ്യ രണ്ട് ഘട്ട ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സമാധാനശ്രമങ്ങളുമായി ഒന്നിച്ചിരിക്കുന്നത്. സിവിലിയന്മാർക്കുനേരെ നടക്കുന്ന ആക്രമണമായിരിക്കും ഇന്നത്തെ ചർച്ചയിൽ പ്രധാന വിഷയമായി ഉന്നയിക്കുകയെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് ട്വീറ്റ് ചെയ്തു.ആദ്യരണ്ടു ഘട്ട ചർച്ചകൾ നടന്ന ബെലറൂസ് നഗരമായ ബ്രെസ്റ്റിൽ തന്നെയാണ് റഷ്യൻ, യുക്രൈൻ പ്രതിനിധികൾ എത്തിയിട്ടുള്ളത്. പ്രതിനിധിസംഘത്തിൽ മാറ്റമില്ലെന്നും പൊഡോലിയാകിന്റെ ട്വീറ്റിൽ സൂചിപ്പിക്കുന്നു.

Russia-Ukraine talks kick off in Belarus for the third time: Ministry of Foreign Affairs of Belarus

Image

റഷ്യൻ-യുക്രൈൻ വിദേശമന്ത്രിമാർ തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു. വ്യാഴാഴ്ച ദക്ഷിണ തുർക്കിയിലായിരിക്കും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും യുക്രൈൻ വിദേശകാര്യ മന്ത്രി ദ്മിത്രോ കുലേബയും നേരിൽ കാണുന്നത്. തുർക്കിയാണ് ചർച്ചയ്ക്ക് മാധ്യസ്ഥം വഹിക്കുന്നത്. തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കവുസോഗ്‌ലുവാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇക്കാര്യം റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സഹായം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഇരുനേതാക്കളും യുക്രൈന്‍ സാഹചര്യം വിലയിരുത്തി. അതേസമയം സൂമിയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറപ്പെടാനായില്ല. അഞ്ചുബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റിയെങ്കിലും സുരക്ഷിതമല്ലെന്ന് കണ്ട് യാത്ര വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ന് സാഹചര്യം വഷളായിരുന്നു. രാജ്യത്തെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും ഇന്ന് റഷ്യയുടെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേള്‍ക്കാവുന്നതുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

You might also like

-