റഷ്യയുടെ വാക്സിൻ്റെ മനുഷ്യരിലെ മൂന്നാം ഘട്ടപരീക്ഷണം നിർത്തിവെച്ചു

വാക്സിന് ആവശ്യക്കാർ ഏറെയാണെന്നും എന്നാൽ ഇതിന് ആവശ്യമായ ഡോസുകൾ ലഭ്യമാകുന്നില്ലെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് വാക്സിൻ ഗവേഷണം നടത്തുന്ന ക്രോക്കസ് മെഡിക്കൽ പ്രതിനിധി പറഞ്ഞു.

0

മോസ്കോ: ലോകം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന റഷ്യയുടെ കൊറോണ വാക്സിൻ്റെ പരീക്ഷണം നിർത്തിവെച്ചു. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചിരിക്കുന്നത്. ആവശ്യമായ ഡോസുകൾ ലഭിക്കാത്തതിനെ തുടർന്നാണ് പരീക്ഷണം നിറുത്തിവച്ചതെന്നാണ് സൂചന.പ്രതിസന്ധി നേരിട്ടതോടെ പരീക്ഷണത്തിന് വിധേയരാകാൻ തയ്യാറായിരുന്ന 25 സന്നദ്ധപ്രവർത്തകരിൽ വാക്സിൻ ഉടൻ കുത്തിവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു. വാക്സിന് ആവശ്യക്കാർ ഏറെയാണെന്നും എന്നാൽ ഇതിന് ആവശ്യമായ ഡോസുകൾ ലഭ്യമാകുന്നില്ലെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് വാക്സിൻ ഗവേഷണം നടത്തുന്ന ക്രോക്കസ് മെഡിക്കൽ പ്രതിനിധി പറഞ്ഞു. നവംബർ 10ന് വാക്സിൻ പരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ലോകം മുഴുവന്‍ പ്രതീക്ഷയുണർത്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ കൊറോണ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്. രാജ്യം അംഗീകരിച്ച വാക്സിന്‍ തന്റെ മകളിലും പരീക്ഷിച്ചെന്ന് പുടിന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ 20ഓളം രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

You might also like

-