കേന്ദ്ര സർക്കാരിനെ വിമർശിച്ച് ആർ എസ് എസ് , രണ്ടാം തരംഗത്തിനു കാരണം സർക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണെന്ന് ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവത്

ഇപ്പോൾ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ നമ്മൾ ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കോണോ?

0

ഡൽഹി :കോവിഡിന്‍റെ രണ്ടാം തരംഗത്തിനു കാരണം സർക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണെന്ന് ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവത്. കോവിഡിന്‍റെ ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗംവരുമെന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇതിനെ അവഗണിച്ചെന്ന് മോഹൻ ഭാഗവത് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി വിവിധ സംഘടനകളുമായി സഹകരിച്ച് ആര്‍.എസ്.എസ്സിന്റെ ‘കോവിഡ് റെസ്‌പോണ്‍സ് ടീം’ സംഘടിപ്പിച്ച ‘പോസിറ്റിവിറ്റ് അൺലിമിറ്റഡ്’ എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഇപ്പോൾ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ നമ്മൾ ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കോണോ?‘– മോഹൻ ഭാഗവത് ചോദിച്ചു. ഇന്നത്തെ തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കണമെന്ന് ആർ.എസ്.എസ് മേധാവി ആവശ്യപ്പെട്ടു. വിജയം അന്തിമമല്ല. പരാജയം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം.ഇത് വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പോരാടാനുള്ള സമയമാണ്. നാം ഒരിക്കലും പരാജയപ്പെടില്ലെന്നും ഐക്യദാർഢ്യത്തോടെ പ്രയത്‌നിച്ച് കൊറോണയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വീഴ്ചകളിൽ നിന്ന് പാഠമുൾക്കൊണ്ട് വേണം മൂന്നാം തരംഗത്തെ നേരിടാനെന്നും അദ്ദേഹം പറഞ്ഞു.

 

You might also like

-