രവീന്ദ്രൻ പട്ടയം മാറ്റി പുതിയ പട്ടയം നൽകും റവന്യൂ മന്ത്രി കെ രാജന്‍

ഉത്തരവുമായി മുന്നോട്ടുപോവമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പട്ടയങ്ങളുടെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി അര്‍ഹതയുള്ളവര്‍ക്ക് രവീന്ദ്രന്‍ പട്ടയങ്ങള്‍ തിരികെ വാങ്ങി പുതിയ പട്ടയം നല്‍കുമെന്നും വ്യക്തമാക്കി.

0

തിരുവനന്തപുരം |.രവീന്ദ്രന്‍ പട്ടയങ്ങള്‍ ഒരു ഉപകാരവുമില്ലാത്ത പട്ടയങ്ങളാണെന്നും അതുകൊണ്ടാണ് ആ പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും നിയമസാധുതയുള്ള പട്ടയം വിതരണം ചെയ്യും . ഉത്തരവുമായി മുന്നോട്ടുപോവമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പട്ടയങ്ങളുടെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി അര്‍ഹതയുള്ളവര്‍ക്ക് രവീന്ദ്രന്‍ പട്ടയങ്ങള്‍ തിരികെ വാങ്ങി പുതിയ പട്ടയം നല്‍കുമെന്നും വ്യക്തമാക്കി.
രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് നടപടി ക്രമങ്ങളിലെ വീഴ്ചയുണ്ടായിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. നിലവിലുള്ളത് നികുതി അടയ്ക്കാനോ വായ്പയെടുക്കാനോ കഴിയാത്ത പട്ടയങ്ങളാണ്. അന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനും, വീണ്ടും നല്‍കാനും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. 2019 ലെ ഇടത് സര്‍ക്കാറിന്റെ തീരുമാനപ്രകാരമാണ് ഇപ്പോഴത്തെ നടപടിയെന്നും മന്ത്രി വ്യക്തമാക്കുന്നു. നടപടിക്രമങ്ങളില്‍ വീഴ്ച്ച ഉള്ളതുകൊണ്ടും, നിയമസാധുത ഇല്ലാത്തതു കൊണ്ടുമാണ് റദ്ദാക്കുന്നതെന്നും കെ രാജന്‍ വ്യക്തമാക്കി. വന്‍കിട റിസോര്‍ട്ടുകളുടെ കാര്യം കൃത്യമായി പരിശോധിക്കും.
ദീര്‍ഘകാലമായി നടപടിക്രമങ്ങളില്‍ വീഴ്ച്ച ഉണ്ടായിരുന്നു. 2019 ല്‍ അര്‍ഹരായവര്‍ക്ക് കൊടുക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പതിച്ചു കൊടുത്ത സമയത്ത് അര്‍ഹത ഉണ്ടെങ്കില്‍ അത് തുടരും, അല്ലാത്തവ റദ്ദാക്കപ്പെടും. നടപടികളില്‍ കാലതാമസം ഉണ്ടാകുന്നതിനാല്‍ അടിയന്തര പ്രാധാന്യമുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് താലൂക്ക് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി, അല്ലാതെ പുതിയ ഉത്തരവല്ല. ഇതുവരെ 33 പട്ടയങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്, നിലവില്‍ 145 പട്ടയങ്ങള്‍ പരിശോധിച്ചു, ശേഷിക്കുന്ന രേഖകളും പരിശോധിക്കും. 532 പട്ടയത്തില്‍ ഉള്ള സാധാരണക്കാരുടെ വിഷയമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഭൂരിപക്ഷം പേര്‍ക്കും ഗുണകരമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സിപിഐഎം ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമണെന്ന് വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

You might also like

-