പു​ല്‍​വാ​മ​യി​ല്‍ ബോം​ബ് സ്ഫോടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സുരക്ഷാസേന പുറത്തുവിട്ടു

സ്‌​ഫോ​ട​ക വ​സ്തു​വാ​യ ഐ​ഇ​ഡി ഒ​ളി​പ്പി​ച്ച കാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച്‌ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്

0

ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള നീക്കം സു​ര​ക്ഷാ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സ്‌​ഫോ​ട​ക വ​സ്തു​വാ​യ ഐ​ഇ​ഡി ഒ​ളി​പ്പി​ച്ച കാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച്‌ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ജ ന​മ്ബ​ര്‍ പ​തി​പ്പി​ച്ച വെ​ള്ള ഹു​ണ്ടാ​യി സാ​ന്‍​ട്രോ കാ​റി​ലാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ചി​രു​ന്ന​ത്. ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച്‌ വാ​ഹ​നം നി​ര്‍​ത്തു​വാ​ന്‍ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഡ്രൈ​വ​ര്‍ കാ​റോ​ടി​ച്ചു പോ​കു​വാ​ന്‍ ശ്ര​മി​ച്ചു.തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന വെ​ടി​യു​തി​ര്‍​ത്തു​വെ​ങ്കി​ലും ഡ്രൈ​വ​ര്‍ കാ​റി​ല്‍ നി​ന്നു​മി​റ​ങ്ങി ഓ​ടി ര​ക്ഷ​പെ​ട്ടു.

ആ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന് ത​ങ്ങ​ള്‍​ക്ക് ര​ഹ​സ്യ സൂ​ച​ന ല​ഭി​ച്ചി​രു​ന്ന​താ​യി ഐ​ജി വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ഐ​ഇ​ഡി നി​റ​ച്ച വാഹ​ന​ത്തി​നാ​യി ത​ങ്ങ​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വിജനമായ സ്ഥലത്ത് എത്തിച്ച്‌ സ്ഫോടനത്തിലൂടെ അപകടം ഒഴിവാക്കി. സ്ഫോടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സുരക്ഷാസേന പുറത്തുവിട്ടു.

You might also like

-