റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നാരംഭിക്കും

മ്പര്‍ക്കത്തിലൂടെയുളള 151 കേസുകളില്‍ 41 ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്ത് രോഗബാധിതരായത്

0

തിരുവനന്തപുരം: കോവിഡ് ബാധ എളുപ്പത്തിലും വേഗത്തിലും തിരിച്ചറിയാൻ കഴിയുന്ന റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നാരംഭിക്കും ആദ്യഘട്ടത്തിൽ പരിമിതമായ ആളുകളിൽ നടത്തിയിരുന്ന പരിശോധന കൂടുതൽ വിപുലമാക്കിയിട്ടുണ്ട് രണ്ടാംദിനത്തില്‍ അഞ്ച് ജില്ലകളില്‍ നിന്നുളള സാമ്പിളുകള്‍ ശേഖരിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്.കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുളള 151 കേസുകളില്‍ 41 ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്ത് രോഗബാധിതരായത്

ആദ്യ ദിനത്തിൽ ഒൻപത് ജില്ലകളിൽ നിന്നായി 100 ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ നിന്നാണ് ഇന്ന് സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുന്നത്. റാപ്പിഡ് പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ പിസിആര്‍ പരിശോധന കൂടി നടത്തിയ ശേഷഷമെ അന്തിമ ഫലം പുറത്തുവിടൂ.വരൂ ദിവസ്സങ്ങളിൽ പോലീസുകാർ മാധ്യമ പ്രവർത്തകർ കോവിഡ് നിർമ്മാർജ്ജനത്തിൽ പങ്കാളികളായ വോളണ്ടറിയാമാർ എന്നിവരുടെയും സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും

You might also like

-