66 വയസ്സുകാരിയെ അടിച്ചുവീഴ്ത്തി ബലാത്സംഗംചെയ്തകൊലപ്പെടുത്തി കേസിൽ പ്രതി പിടിയിൽ

സംഭവ ദിവസം രാവിലെ തോട്ടത്തിലേക്കു വന്ന സിസിലിയെ കുട്ടിക്കാട്ടില്‍ ഒളിച്ചിരുന്ന ബിജു പിന്നില്‍ നിന്നും ആക്രമിച്ചു. ബിജുവിന്റെ അടിയേറ്റ് വീണ സിസിലിയെ കയ്യാലയില്‍ നിന്ന് താഴേക്കു തള്ളിയിട്ട ശേഷമാണ് പ്രതി ക്രൂരതയ്ക്ക് ഇരയാക്കിയത്.

0

വടക്കഞ്ചേരി: അറുപത്തറു വയസ്സുള്ള വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ . കണിച്ചിപ്പരുത കൊടുമ്പാല ചേക്കയില്‍ വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യ സിസിലി(66)യെ ചൊവ്വാഴ്ചയാണ് പനംകുറ്റി പാറകുളം പെരും പരുതയില്‍ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പനംകുറ്റി പാറക്കളം കോളനിക്കു സമീപം ലവണപ്പാടം അമ്പലത്തിങ്കല്‍ ബിജു (40) വിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
എല്ലാ ദിവസവും തോട്ടത്തിലേക്ക് വരുന്ന സിസിലിയെ ബിജു ഏറെനാളായി നോട്ടമിട്ടിരുന്നു. സംഭവ ദിവസം രാവിലെ തോട്ടത്തിലേക്കു വന്ന സിസിലിയെ കുട്ടിക്കാട്ടില്‍ ഒളിച്ചിരുന്ന ബിജു പിന്നില്‍ നിന്നും ആക്രമിച്ചു. ബിജുവിന്റെ അടിയേറ്റ് വീണ സിസിലിയെ കയ്യാലയില്‍ നിന്ന് താഴേക്കു തള്ളിയിട്ട ശേഷമാണ് പ്രതി ക്രൂരതയ്ക്ക് ഇരയാക്കിയത്.
താഴെ വീണ വൃദ്ധ അവശയായെന്നു മനസ്സിലാക്കി മര്‍ദ്ദിച്ച ശേഷം സമീപത്തെ കുറ്റിക്കാാട്ടില്‍ലേക്കു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബിജു പറഞ്ഞു. പീഡനത്തിനിടെ ബോധം തെളിഞ്ഞ അവര്‍ ബിജുവിനോട് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു.

ബിജുതന്നെ തിരിച്ചറിഞ്ഞത് മനസ്സിലാക്കിയ ബിജു കുറ്റകൃത്യം ആരും അറിയാതിരിക്കാനാണ് വൃദ്ധയെ കഴുത്തു ഞെരിച്ചു കൊന്നതെന്നും പോലീസിനോടു പറഞ്ഞു.പിന്നീട് സംശയം തോന്നാതിരിക്കാന്‍ പതിവ് പോലെ അന്നും ജോലിക്ക് പോയി. സിസിലി താമസിക്കുന്ന കൊടുമ്പാല പ്രദേശത്തും, സമീപത്തെ എസ്‌റ്റേറ്റ്കളിലും, അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ അന്വേഷണത്തിന്റെ ഭാഗമായി പോലിസ് ചോദ്യം ചെയ്തു. മൃതദേഹം കിടന്നിരുന്ന പ്രദേശത്തു താമസിക്കുന്നവരെയും, ആ പ്രദേശത്തു കൂടി സഞ്ചരിക്കുന്നവരെയും, നായാട്ടു സംഘം അന്യ സംസ്ഥാന തൊഴിലാളികള്‍, ലഹരി ഉപയോഗിക്കുന്നവര്‍ എന്നിവരുടെ പൂര്‍ണ്ണ വിവരം പോലിസ് ശേഖരിച്ചു. പിന്നീട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആയിരത്തോളം ഫോണ്‍ കോളുകളും പരിശോധനക്ക് വിധേയമാക്കി.

സംഭവദിവസം സ്ഥലത്തു പ്രതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലിസ് അയാളറിയാതെ നിരീക്ഷിച്ചാണ് ബിജുവിനെ കുടുക്കിയത്. കുറച്ച് മാറി പണിക്ക് ഉപയോഗിക്കുന്ന ഷര്‍ട്ടും ചെരുപ്പും കുടയും മറ്റും കണ്ടതാണ് പ്രതി ബിജുവിനെ കുടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ആലത്തൂര്‍ ഡിവൈ എസ്.പി കെ എം ദേവസ്സിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സംഘമാണ് കേസ് അന്വേഷിച്ചത്. .

You might also like

-