ബലാത്സംഗ പരാതി മലയിൻകീഴ് സി ഐ എ.വി.സൈജുവിനെ ചുമതലകളിൽ നിന്നും മാറ്റി ,ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു.പിന്നീട് ഈ പരിചയം മുതലാക്കിയ സൈജു വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു

0

തിരുവനന്തപുരം | ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനോടു ചുമതലയിൽനിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം നൽകി . ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.വിവാഹവാഗ്ദാനം നൽകി സൈജു നിരവധി തവണ പലയിടങ്ങളിലായി ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്പിയുടെ ഓഫിസിലെ വനിതാ സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിൽ പറയുന്നു .

“2019ൽ സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് സൈജു പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. അയാൾ എന്നെ ഭീഷണിപ്പെടുത്തി പണം കടം വാങ്ങുകയും ചെയ്തുവെന്ന് ഡോക്ടർ പരാതിയിൽ പറയുന്നു.സൈജുവുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ ഡോക്ടറുടെ വിവാഹം മുടങ്ങി. ഭാര്യയുമായി വേർപിരിഞ്ഞെന്ന് പറഞ്ഞ് സജിയു ബന്ധം തുടരാൻ ശ്രമിച്ചിരുന്നു. സൈജുവിന്റെ ബന്ധുക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് യുവതി പറയുന്നു. ‘അദ്ദേഹത്തിനെതിരെ റൂറൽ എസ്പിക്ക് പരാതി നൽകാൻ ഞാൻ ശ്രമിച്ചു. പക്ഷേ അത് സ്വീകരിച്ചില്ല,’ അവർ പറഞ്ഞു.

വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു.പിന്നീട് ഈ പരിചയം മുതലാക്കിയ സൈജു വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. വനിതാ ഡോക്ടറും സി ഐ യുമായുള്ള ബന്ധം അറിഞ്ഞതിനെത്തുടർന്നു ഇവരുടെ ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്പിക്കു പരാതി നൽകി.പരാതി നൽകി ദിവസ്സങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതിനൽ ഡിജിപിക്കും പരാതി നൽകി. എന്നാൽ തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നാണു സൈജുവിന്റെ വിശദീകരണം.കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.

You might also like

-