ഗുജറത്ത്ബലാത്സംഗത്തിന്റെ സ്വന്തം നാട്,മോദിയുടെ നാട്ടിൽ ദിനംതോറും ബലാത്സംഗo രണ്ട്‌

ആകെ രജിസ്റ്റർ ചെയ്ത 4,358 സ്ത്രീ പീഡനക്കേസ്സുകളിൽ  401 ഉം ദളിത് വിഭാഗത്തില്‍പ്പെട്ട സ്ക്രീകള്‍ക്കെതിരായ ലൈംഗിക  അതിക്രമമാണ്

0

 ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB)  റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗുജറാത്തിൽ 94 ശതമാനം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4,358 ബലാത്സംഗ കേസുകളിൽ 401 പേർ പട്ടികജാതിയിൽപ്പെട്ടവരാണ്

അഹമദാബാദ്: മോദിയുടെ ഗുജറാത്തില്‍ പ്രതിദിനം രണ്ടും അതില്‍ കൂടുതലും സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് നാഷണൽ ക്രൈം റിക്കോർഡ് ബ്യുറോ യുടെ കണക്കുകളിൽ പറയുന്നു . ഗുജറാത്തിൽ ഏറ്റവും സ്ത്രീ പീഡനങ്ങൾ അഹമദാബാദ് സിറ്റി പൊലീസിന് കീഴിലാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 621 കേസുകളാണ് അഹമദാബാദ് സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്

ഗുജറാത്തിൽ 2013 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 4,358 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവില്‍ 1,404 സത്രീകള്‍ കൊല്ലപ്പെട്ടുവെന്നും ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിയമസഭയില്‍ ബ്രിജേഷ് മെര്‍ജ എംഎല്‍എയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് സര്‍ക്കാര്‍ കേസിന്‍റെ വിവരങ്ങള്‍ വ്യക്തമാക്കിയത്.

ആകെ 4,358 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 401 ഉം ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ്. 1404ല്‍ 51 ദളിത് സ്ത്രീകള്‍ കൊല്ലപ്പെട്ടു. 4,358 പീഡനക്കേസുകളില്‍ 55 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇരയാക്കപ്പെട്ടത്. ആകെ, 6,333 പ്രതികളാണ് മേല്‍പ്പറഞ്ഞ കാലയളവില്‍ പീഡനക്കേസുകളില്‍ അറസ്റ്റിലായത് നാഷണൽ ക്രൈം റിക്കോർഡ് ബറോയുടെ കണക്കുകൾ പ്രകാരം സ്ത്രീകൾക്ക് ഏറ്റവും സുരക്ഷയില്ലാത്ത സംസ്ഥാനവും ഗുജറാത്തുതന്നെ

 

You might also like

-