രാജ്‌നാഥ് സിംഗ് അമര്‍നാഥില്‍; ക്ഷേത്ര ദര്‍ശനം നടത്തി

അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യം വെക്കുന്നതായി ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു

0

ഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും കരസേന മേധാവി എം എം നരവാനെയും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു. ഇന്നലെ ലഡാക്കിലെത്തിയ രാജ്‌നാഥ് സിംഗിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനം ഇന്ന് അവസാനിക്കും.അമര്‍നാഥ് ക്ഷേത്രത്തിലെത്തിയ രാജ്‌നാഥ് സിംഗ് ഒരു മണിക്കൂറോളം അവിടെ ചെലഴിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യം വെക്കുന്നതായി ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി നേരിട്ട് അമര്‍നാഥ് ക്ഷേത്രത്തിലെത്തിയത്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ അമര്‍നാഥ് ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തിയേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, കൂടുതല്‍ തീര്‍ത്ഥാടകരും സഞ്ചരിക്കുന്ന ദേശീയപാത 44ല്‍ ആക്രമണം നടത്താന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായാണ് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയത്. ഇതുവഴിയുള്ള യാത്ര തടസപ്പെടുത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, അമര്‍നാഥ് യാത്ര യാതൊരു തടസവും കൂടാതെ സമാധാനപരമായി നടക്കുമെന്ന് 9 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡര്‍ വി.എസ് താക്കൂര്‍ പറഞ്ഞു

You might also like

-