വിനീത വിജയനെ  കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ കൊടുംകുറ്റവാളി

2014 ൽ പ്രഭാത സവാരിക്കിറങ്ങിയ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയത് അടക്കം നാല് കൊലപാതകക്കേസുകളിൽ ഇയാൾ പ്രതിയാണ്. ഗുണ്ടാ പട്ടികയിലും ഇയാൾ ഉണ്ടായിരുന്നു. ആ കേസുകളിൽ വിചാരണ ആരംഭിക്കുന്നതിന് മുൻപാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്

0

തിരുവനന്തപുരം | അലങ്കാര ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടും കുറ്റവാളി. നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് കാവൽകിണർ സ്വദേശി രാജേന്ദ്രൻ പോലീസിന്റെ പിടിയിലായിരന്നു. ഇയാൾ നേരത്തെ നിരവധി കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.2014 ൽ പ്രഭാത സവാരിക്കിറങ്ങിയ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയത് അടക്കം നാല് കൊലപാതകക്കേസുകളിൽ ഇയാൾ പ്രതിയാണ്. ഗുണ്ടാ പട്ടികയിലും ഇയാൾ ഉണ്ടായിരുന്നു. ആ കേസുകളിൽ വിചാരണ ആരംഭിക്കുന്നതിന് മുൻപാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്.

ഹോട്ടല്‍ ജോലിക്ക് പോകണ്ടാത്ത ദിവസം മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരൂര്‍ക്കടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നാണ് പ്രതി അമ്പലംമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്. ഇതിനിടെ ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായി. തുടര്‍ന്നാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്.

ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന ഇവിടേക്ക് എത്തി രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. തുടര്‍ന്ന് ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തിയ ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു.

മാലപൊട്ടിക്കുന്നത് പതിവാക്കിയ രാജേന്ദ്രന്‍ മോഷണ ശ്രമത്തിനിടെ തന്നെ എതിര്‍ത്താല്‍ കത്തികൊണ്ട് ആക്രമിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂര്‍ക്കടയിലെത്തിയിരുന്നു. ഈ സമയം നഗരം മുഴുവന്‍ പോലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. പേരൂര്‍ക്കടയിലെത്തിയ പ്രതി തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകം നടത്തുന്നതിനിടെ ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇത് കാണിച്ചാണ് അവധി ചോദിച്ചത്.

കൈയിലേറ്റ മുറിവ് തന്നെയാണ് പ്രതി രാജേന്ദ്രനെതിരെ പോലീസിന് ലഭിച്ച നിര്‍ണായക തെളിവും. പ്രതിയെ തിരക്കിയുള്ള പോലീസിന്റെ ലേബര്‍ ക്യാമ്പുകളിലെ അന്വേഷണം കൈയില്‍ മുറവേറ്റതിനാല്‍ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി. എന്തിനാണ് ഇയാള്‍ നാട്ടിലേക്ക് പോയതെന്ന് അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യവും മറ്റ് തൊഴിലാളികളില്‍ നിന്ന് പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു.പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വെല്ലുവിളിയായിരുന്നു.

പ്രതിയെ തിരക്കിയുള്ള പോലീസിന്റെ ലേബർ ക്യാമ്പുകളിലെ അന്വേഷണം കൈയിൽ മുറവേറ്റതിനാൽ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി. എന്തിനാണ് ഇയാൾ നാട്ടിലേക്ക് പോയതെന്ന് അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യം മനസിലാക്കാൻ പോലീസിന് കഴിഞ്ഞു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പോലീസിന് വെല്ലുവിളിയായിരുന്നു.തുടർന്ന് തമിഴ്നാട്ടിലെത്തി നാഗർകോവിൽ പോലീസിന്റെ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി മുൻപും കൊലപാതക കേസിലെ പ്രതിയാണെന്നും കൊടുംകുറ്റവാളിയാണെന്നും പോലീസ് മനസിലാക്കിയത്.

You might also like

-