ശബരിമല ഒറ്റപെട്ടു…  പതനതിട്ടയുടെ  താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിൽ …..പമ്പയിൽ ജലനിരപ്പ് ഉയർന്നു;

നിലമ്പൂർ ആഢ്യൻപാറയിൽ വീണ്ടും ഉരുൾപൊട്ടൽ ആഢ്യൻപാറ ജലവൈദ്യുതപദ്ധതിയുടെ മേൽഭാഗത്തു തേൻപാറയിലാണ് ഉരുൾപൊട്ടിയത്. നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.

0

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം പമ്പയിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നതോടെ റാന്നി വെള്ളത്തിനടിയിലായി. റാന്നി ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപ്പാസ്, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവ വെള്ളത്തിനടിയിലായി.

ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ആറടിയാണ് ഉയർത്തിയത്. ഓരോ മിനിറ്റിലും ജലനിരപ്പ് ഉയരുന്നുണ്ടെന്നാണ് വിവരം. ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴ തുടരുന്നതാണ് നീരൊഴുക്ക് ശക്തമാകാൻ കാരണം.

അപ്രതീക്ഷിതമായിട്ടാണ് ഇത്രയും വെള്ളം നഗരത്തിൽ കയറിയത്. രാത്രി 11 മുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. റാന്നിയിലേക്കുള്ള എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് തടസമായിട്ടുണ്ട്. കലക്ടറും സംഘവും സ്ഥലത്ത് ക്യംപ് ചെയ്യുകയാണ്.

കനത്ത മഴയെത്തുടർന്ന് നിലമ്പൂർ ആഢ്യൻപാറയിൽ വീണ്ടും ഉരുൾപൊട്ടൽ
ആഢ്യൻപാറ ജലവൈദ്യുതപദ്ധതിയുടെ മേൽഭാഗത്തു തേൻപാറയിലാണ് ഉരുൾപൊട്ടിയത്. നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു കാഞ്ഞിരപ്പുഴ ദിശമാറിയൊഴുകി മതിൽമൂല കോളനി നാമാവശേഷമായതിനാൽ കോളനിയിലുണ്ടായിരുന്നവർ ഇപ്പോൾ ദുരിതാശ്വാസ ക്യാംപിലാണ്.
കഴിഞ്ഞ ഉരുൾപൊട്ടലിൽ വൈദ്യുതനിലയത്തിൽ ചെളിയും മണ്ണും കയറിയതു നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നതിനിടെയാണു പുതിയ സംഭവം.

 

You might also like

-