പ്രളയദുരന്തം മനുഷ്യനിർമിതം കത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹർജിയായി പരിഗണിക്കുക

0

കൊച്ചി: കേരളത്തിലെ പ്രളയ ദുരിതം മനുഷ്യനിർമിതമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹർജിയായി പരിഗണിക്കുക. വെള്ളിയാഴ്ച ഹൈക്കോടതി ഈ ഹർജി പരിഗണിക്കും.ചാലക്കുടി സ്വദേശിയായ ജോസഫാണ് ജസ്റ്റിസിന് കത്ത് നൽകിയത്. കേരളത്തില്‍ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും 450 ഓളം പേരുടെ മരണത്തിനിടയാക്കിയ ക്രിമിനല്‍ കുറ്റമാണിതെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. കത്ത് പൊതുതാല്‍പ്പര്യഹരജിയായി പരിഗണിക്കാന്‍ രജിസ്ട്രാര്‍ ജനറലിനോട് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു.ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങളാണ് കത്തിലുള്ളത്. കൃത്യമായ ഡാം മാനേജ്‌മെന്റ് ഇല്ലാത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും കത്തിൽ  പറയുന്നു

You might also like

-