കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ചു യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് “ചില ഭരണാധികാരികൾ എളുപ്പമുള്ളതിനെ പ്രയാസകരമാക്കുന്നെന്ന്”

മറ്റൊരു കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുന്നവരാണ്. ഇക്കൂട്ടര്‍ ജനങ്ങളെ കാത്തുനിര്‍ത്തിക്കുന്നു. മനുഷ്യജവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്ന നടപടികള്‍ക്ക് ഇവര്‍ ആഹ്വാനം നല്‍കും. ജനം അവരുടെ വാതില്‍പടിയിലും മേശയുടെ മുന്നിലും നില്‍ക്കുന്നതിലാണ് അവര്‍ ആനന്ദം കണ്ടെത്തുന്നത്.

0

ദുബായ്: കേന്ദ്രത്തിന്‍റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് ദുബായ്ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. ട്വിറ്ററി ലൂടെയാണ് ദുബായ്ഭരണാധികാരിയുടെ വിമര്‍ശനം  രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് താരതമ്യം ചെയ്തു പറയുന്ന   യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറലാകുന്നു. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്.

HH Sheikh Mohammed

@HHShkMohd

أن المسئولين نوعان .. النوع الأول هم مفاتيح الخير .. يحبون خدمة الناس .. سعادتهم في تسهيل حياة البشر .. وقيمتهم فيما يعطونه ويقدمونه.. وإنجازهم الحقيقي في تغيير الحياة للأفضل .. يفتحون الأبواب، ويقدمون الحلول.. ويسعون دائما لمنفعة الناس

രണ്ടു തരത്തിലുള്ള ഭരണാധികാരികള്‍ ഉണ്ട് . ഒന്ന് ജനങ്ങളെ സേവിക്കുന്നവര്‍. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ്. മനുഷ്യ ജീവിതം സുഗമമാക്കാനാണ് അവര്‍ ശ്രമിക്കുക.

എന്നാല്‍ മറ്റൊരു കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുന്നവരാണ്. ഇക്കൂട്ടര്‍ ജനങ്ങളെ കാത്തുനിര്‍ത്തിക്കുന്നു. മനുഷ്യജവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്ന നടപടികള്‍ക്ക് ഇവര്‍ ആഹ്വാനം നല്‍കും. ജനം അവരുടെ വാതില്‍പടിയിലും മേശയുടെ മുന്നിലും നില്‍ക്കുന്നതിലാണ് അവര്‍ ആനന്ദം കണ്ടെത്തുന്നത്.

HH Sheikh Mohammed

@HHShkMohd

والنوع الثاني.. مغاليق للخير .. يصعّبون اليسير .. ويقلّلون الكثير .. ويقترحون من الإجراءات ما يجعل حياة البشر أكثر مشقة .. سعادتهم في احتياج الناس لهم ووقوفهم بأبوابهم وعلى مكاتبهم ..
لا تنجح الدول والحكومات إلا إذا زاد النوع الأول على الثاني ..

ആദ്യത്തെ തരക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഭരണകൂടങ്ങളും സര്‍ക്കാരുകളും വിജയിക്കുകയുള്ളൂവെന്നും ട്വീറ്റില്‍ ദുബായ്ഭരണാധികാരി ട്വീറ്റ് ചെയ്തുരണ്ടാമത്തെ തരക്കാരെക്കാൾ ആദ്യത്തെ തരക്കാർ വർദ്ധിക്കാത്തിടത്തോളം കാലം ഏതെങ്കിലും രാജ്യമോ ഭരണകൂടമോ വിജയിക്കില്ല. പ്രളയബാധിതമായ കേരളത്തിന് യു എ ഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റ് ശ്രദ്ധേയമാകുന്നത്.

You might also like

-