കാലാവസ്ഥ മെച്ചപ്പെടുന്നു : 12 ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

0

തിരുവന്തപുരം :  കാലാവസ്ഥ മെച്ചപ്പെടുന്നു  12 ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു
സംസ്ഥാനത്ത് കാലാവസ്ഥ മെച്ചപ്പെടുന്നു. ഇതിനെ തുടര്‍ന്ന് 12 ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വചിച്ചു.ഇടുക്കിയിലും എറണാകുളത്തും മാത്രമാണ് റെഡ് അലര്‍ട്ടുള്ളത്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കും. തിരുവനന്തപുരത്തും കാസര്‍ഗോഡും അലര്‍ട്ടില്ല.

ഇന്ന് നേരം പുലര്‍ന്നത് മുതല്‍ ആശ്വാസമേകി ശുഭകരമായ വാര്‍ത്തകളാണെത്തുന്നത്. മഴയ്ക്ക് നേരിയ ശമനം വന്നതോടെ വെള്ളപ്പൊക്കം രൂക്ഷമായ പലമേഖലകളിലും വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പു കുറഞ്ഞതും മറ്റൊരു ആശ്വാസ വാര്‍ത്തയായിരുന്നു. ജലനിരപ്പ് കുറഞ്ഞതിനാല്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകളില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിരുന്നു. ചില ഡാമുകളിലെ ഷട്ടറുകള്‍ അല്‍പാല്‍പമായി താഴ്ത്തി തുടങ്ങിയതും ആശ്വാസകരമാണ്.

കൂടുതൽ ഹെലികോപ്റ്ററുകൾ ചെങ്ങന്നൂരിൽ എത്തി രക്ഷാപ്രവർത്തനം തുടങ്ങി

ആലപ്പുഴ: ചെങ്ങന്നൂരിലേക്ക് 4 ഹെലികോപ്റ്ററുകൾ എത്തുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം രാവിലെ ചെങ്ങന്നൂർ ഭാഗത്ത് തുടങ്ങാൻ തീരുമാനം. ആകെ ലഭ്യമായ 22 ഹെലികോപ്റ്ററുകളിൽ 10 എണ്ണം രക്ഷാപ്രവർത്തങ്ങൾക്കായി പുറപ്പെട്ടു. മറ്റുള്ളവ ആലുവ, തൃശൂർ ഭാഗങ്ങളിലേക്ക്. ഇവിടങ്ങളിലെ രക്ഷാ പ്രവർത്തനത്തിന് കോഴിക്കോട് വിമാനത്താവളം തുറന്നു തരണമെന്ന് സൈന്യം സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെട്ടു.

You might also like

-