പ്രളയം പാടേ തൂത്തെറിഞ്ഞു പന്നിയാർകുട്ടി ഇനി ഓർമയിൽ

ചെറുകിട വ്യപാരസ്‌ഥാപനങ്ങൾ,കുരിശുപള്ളി,പോസ്റ്റ് ഓഫിസ്,ആരോഗ്യ ഉപകേന്ദ്രം,വീടുകൾ സംസ്ഥാനപാത എല്ലാം മഴവെള്ള പാച്ചലിൽ ഓർമ്മ മാത്രമായി എല്ലാം നഷ്ട്ടപ്പെട്ട ഒരുകൂട്ടം കർഷകരും പട്ടിണിയും കണ്ണീരും മാത്രമാണ് എവിടെ അവശേഷിക്കുന്നത്

0

ജോജി ജോൺ രാജകുമാരി

ഇടുക്കി :കലിതുള്ളി പെയ്യുത്‌ ഇറങ്ങിയ പേമാരിയിൽ ഇടുക്കിയുടെ ഭൂപടത്തിൽ നിന്നും മായ്ക്കപ്പെട്ട ഒരു ഗ്രാമമുണ്ട് പൊന്മുടി അണക്കെട്ടിനു താഴെയായി പന്നിയാർ പുഴയുടെ തീരത്ത് ഒരു കൊച്ചു ഗ്രാമം പന്നിയാർ പുഴയുടെ തീരത്ത് ആയതുകൊണ്ടാകാം കുടിയേറ്റ കർഷകർ ഈ പ്രദേശത്തിനു പന്നിയാർകുട്ടി എന്ന് പേര് നൽകി അന്നന്നത്തെ ഉപജീവനത്തിനായി കൂലിപ്പണി ചെയ്‌തും ചെറിയ കച്ചവടങ്ങൾ നടത്തിയും ഉള്ളതിൽ നിന്നും മിച്ചം പിടിച്ചു ഒരുപാട് സ്വപ്പന്നങ്ങൾ മനസ്സിൽ താലോലിച്ച ഒരു കൂട്ടം മണ്ണിന്റെ മണമുള്ള കർഷകരുടെ ഗ്രാമം ഇന്ന് ഈ ഗ്രാമമില്ല കേരളത്തെ നടുക്കിയ പ്രളയ കെടുതിയുടെ ബാക്കി പത്രം മാത്രം കനത്ത മഴയിൽ ഒഴുകിയെത്തിയ മണ്ണും കല്ലും ഈ ഗ്രാമത്തെ മുഴുവനായി വിഴുങ്ങി കുടിയേറ്റകാലം മുതൽ സ്വരൂകൂട്ടിയതെല്ലാം പ്രളയം കൊണ്ടുപോയി ബാക്കിയായത് കുറെ പ്രാണനുകൾ മാത്രം നാന്നൂറ് അടി ഉയരത്തിൽ നിന്നും ഉണ്ടായ ഉരുൾപൊട്ടൽ എന്ന പ്രതിഭാസം പന്നിയാർകുട്ടിയെ പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടു

പന്നിയാർ പുഴ ജീവൻ പകർന്നു നൽകിയ പന്നിയാറിന്റെ കുട്ടിയെ പുഴയുടെ ആഴങ്ങളിൽ എവിടേയോ കൊണ്ടുപോയി ഒളിപ്പിച്ചു കുടിയേറ്റ കാലമുതൽ ഹൈറേഞ്ചിന്റെ കൊച്ചു പട്ടണങ്ങളിൽ ഒന്നായ പന്നിയാർകുട്ടി ഇനി മുതൽ മലയോര മക്കളുടെ മനസ്സിൽ ഓർമ്മ മാത്രമായി നിലവിലെ പന്നിയാർകുട്ടിയുടെ ചിത്രങ്ങൾ കണ്ടാൽ എവിടെ മനുഷ്യവാസം ഉണ്ടായിരുന്നോ എന്ന്‌ സംശയിക്കും പ്രളയകെടുതികൾ പന്നിയാറിനെ മുഴുവനായും വിഴുങ്ങും എന്ന് മുൻകൂട്ടി കണ്ട് ആളുകളെ മാറ്റിമർപ്പിച്ച അധികൃതരോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല ഉടുതുണിക്ക് മറുതുണിയില്ലാതെ കാലം അവശേഷിപ്പിച്ച മനുഷ്യജീവനുകൾ ഇനിയെല്ലാം ഒന്നിൽ നിന്നും തുടങ്ങണം പക്ഷേ എവിടെ തുടങ്ങും എന്നത് ചോദ്യചിഹ്‌ന്നമാണ് ആശയവിനിമയ സംവിധാനങ്ങൾ എല്ലാം തകരാറിലായതു മൂലം

ഒരു ഗ്രാമം തന്നെ ഇല്ലാതായ വാർത്ത പുറം ലോകം അറിയാൻ വൈകി.പ്രദേശവാസികളുടെ മനക്കരുത്ത് ഒന്ന് മാത്രമാണ് പ്രളയ കുത്തൊഴുക്കിനെതിരെ നീന്താൻ സഹായിച്ചത് ആരെയും കാത്തുനിൽക്കാതെയവർ മണ്ണുകൾ മാറ്റി വഴികൾ പുനഃസ്ഥാപിച്ചു ചെറുകിട വ്യപാരസ്‌ഥാപനങ്ങൾ,കുരിശുപള്ളി,പോസ്റ്റ് ഓഫിസ്,ആരോഗ്യ ഉപകേന്ദ്രം,വീടുകൾ സംസ്ഥാനപാത എല്ലാം മഴവെള്ള പാച്ചലിൽ ഓർമ്മ മാത്രമായി എല്ലാം നഷ്ട്ടപ്പെട്ട ഒരുകൂട്ടം കർഷകരും പട്ടിണിയും കണ്ണീരും മാത്രമാണ് എവിടെ അവശേഷിക്കുന്നത്

You might also like

-