പ്രളയത്തിൽ നഷ്ടപെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം നടപടി നടപടി ലളിതമാക്കി

കാലതാമസം കൂടാതെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്

0

തിരുവനന്തപുരം: മഴക്കെടുതിയിൽ സ്കൂൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട്ട് ഒരു പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു. കുന്ദമംഗലം കാരന്തൂരാണ് സംഭവം. ദുരിതാശ്വാസ ക്യാംപിലായിരുന്ന കൈലാഷാണ് ആത്മഹത്യ ചെയ്തത്. ഐടിഐ കോഴ്സിന് ചേരാനിരുന്ന കൈലാഷിന്‍റെ പ്ലസ് ടു സർട്ടിഫിക്കറ്റുകൾ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് നശിച്ചുപോയിരുന്നു. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിലും ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ എത്രയുംവേഗം വീണ്ടെടുക്കാമെന്നും പുതിയ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

വീട്ടിൽ വെള്ളംകയറിയതിനെ തുടർന്ന് മൂന്നുദിവസം മുമ്പ് ദുരിതാശ്വാസ ക്യാംപിലെത്തിയ കൈലാഷിന് കഴിഞ്ഞദിവസമാണ് ഐടിഐ കോഴ്സിന് അഡ്മിഷൻ ലഭിച്ചത്. ഐടിഐ ക്ലാസിലേക്ക് പോകുന്നതിന് പുതിയ വസ്ത്രങ്ങളും വാങ്ങിച്ചിരുന്നു. ഇതിനിടയിൽ സർട്ടിഫിക്കറ്റുകളെടുക്കാൻ ഞായറാഴ്ച വീട്ടിലെത്തിയ കൈലാഷ് അവയെല്ലാം വെള്ളംകയറി നശിച്ചിരിക്കുന്നതാണ് കണ്ടത്. പിന്നീട് കൈലാഷിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തുകയായിരുന്നു. വീട് വൃത്തിയാക്കാൻ മാതാപിതാക്കൾ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ മകൻ തൂങ്ങിനിൽക്കുന്നത് കണ്ടത്. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം

പഠിച്ച സ്കൂളുമായി ബന്ധപ്പെട്ടാൽ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ നൽകാം. നടപടിക്രമങ്ങൾ വളരെ ലളിതമായിരിക്കും. കാലതാമസം കൂടാതെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

You might also like

-