വിദേശ സഹായം സ്വീകരിക്കാനാവില്ലന്ന സർക്കാർ വാദം രാഷ്ട്രീയ പകപോക്കൽ , സർക്കാർ വാദം 2016ലെ ദേശീയ ദുരന്തനിവാരണ നയത്തി ന് വിരുദ്ധം

കെടുത്തി നേരിടാൻ സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നു.

0

ഡൽഹി : കേരളം പ്രളയ കെടുത്തി നേരിടുമ്പോഴും സംസ്ഥാനത്തെ സഹായിക്കുന്നതിന് പകരം അവസരം മുതലാക്കി കേന്ദ്രംവും ബി ജെ പി നേതൃത്തവും രാഷ്ട്രീയ പകപോക്കലും മുതലെടുപ്പ് നടത്തുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ശരിവെക്കുന്നതാണ് 2016ലെ ദേശീയ ദുരന്ത നിവാരണ രൂപരേഖ, രാജ്യം ദുരന്തം നേരിടുമ്പോൾ ഏതെങ്കിലും വിദേശ രാജ്യം സഹായം നല്കാൻ സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്ത നിവാരണ(162 പേജുള്ള)രൂപരേഖയില്‍ വ്യക്തമാക്കുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളുടെ സഹായം വേണ്ട എന്നത് സര്‍ക്കാരിന്‍റെ നിലപാട് മാത്രമാണ്, നിയമമല്ല. 2004 വരെ ഇന്ത്യ വിദേശത്ത് നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിച്ചിരുന്നു. 2004ല്‍ ബിഹാറിലെ ദുരന്ത നിവാരണത്തിനാണ് ഇന്ത്യ അവസാനമായി വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിച്ചത്.

അതിന് ശേഷം സുനാമി ദുരന്ത കാലത്ത് വിദേശ സഹായം ആവശ്യപ്പെടേണ്ട എന്നൊരു നയം രാജ്യമെടുത്തിരുന്നു. സഹായം അങ്ങോട്ട് ആവശ്യപ്പെടേണ്ട എന്നതൊഴിച്ചാല്‍ ഏതെങ്കിലും രാജ്യം സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുന്നതില്‍ നിലവില്‍ ഒരു തടസ്സവുമില്ല. 2016ലെ ദേശീയ ദുരന്തനിവാരണ രൂപരേഖയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ നേരിട്ടല്ല, കേന്ദ്ര സര്‍ക്കാര്‍ വഴിയാണ് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കേണ്ടതെന്ന് ദുരന്തനിവാരണ രൂപരേഖയില്‍ പറയുന്നു. വിദേശ സഹായത്തിന്‍റെ ഏകോപനം വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പും കേന്ദ്ര സര്‍ക്കാരും നടത്തണം. ഒപ്പം കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തി വേണം ലഭ്യമായ സഹായങ്ങള്‍ വിനിയോഗിക്കാനെന്നും രാജ്യത്തിന്‍റെ ദേശീയ ദുരന്ത നിവാരണ രൂപരേഖയില്‍ പറയുന്നു.

You might also like

-