ന്യൂന മർദ്ധം കനത്തമഴ 11 ജില്ലകളിൽ യെലോ അലേർട്

ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴതുടരുകയാണ് . ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 23376 .64 അടിയിലെത്തി പരമാവധി സംഭരണശേഷിയുടെ 90 .45 ശതമാനം പിന്നിട്ടു.

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴപെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം. പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം, ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്കക്ക് കാരണം .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. മലയോര മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.  മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴതുടരുകയാണ് . ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 23376 .64 അടിയിലെത്തി പരമാവധി സംഭരണശേഷിയുടെ 90 .45 ശതമാനം പിന്നിട്ടു. ആറ് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. നീരൊഴുക്ക് വര്‍ധിച്ചതോടെ ചെറുഡാമുകളായ കല്ലാര്‍കുട്ടി, മലങ്കര, പാംബ്ളാ തുടങ്ങിയവ ഘട്ടം ഘട്ടമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര സംഭരണിയുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ ജില്ലഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You might also like

-