സംസ്ഥാനത്തെ തീവണ്ടി ഗതാഗതം നാളെ മുതൽ പുനർസ്ഥാപിക്കും

കേരളത്തിനകത്ത് സർവ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇൻ്റർസിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സ‍ർവ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്

0

കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ തീവണ്ടി ഗതാഗതം നാളെ മുതൽ പുനസ്ഥാപിക്കുന്നു.നി‍ർത്തിവച്ച മുപ്പത് സ‍ർവ്വീസുകളാണ് നാളെ മുതൽ ഓടിതുടങ്ങുന്നത്. കേരളത്തിനകത്ത് സർവ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇൻ്റർസിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സ‍ർവ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്. കൊച്ചുവേളി – ലോകമാന്യതിലക് ജൂൺ 27 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ – മധുര, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം – ബാനസവാടി, ആലപ്പുഴ – ചെന്നൈ സെൻട്രൽ, ചെന്നൈ – തിരുവനന്തപുരം, കൊച്ചുവേളി – മംഗലാപുരം, തിരുവനന്തപുരം – മധുര ട്രെയിനുകളും സർവ്വീസ് പുനരാരംഭിക്കുന്നത് വൈകും.

 

You might also like

-