നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തേടി ദീലീപിന്റേയും അനുജന്റെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്‌ഡ്‌

നടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടിക്കടന്നു. ദിലീപിന്‍റെ സഹോദരിയെ വിളിച്ചുവരുത്തി വീട് തുറക്കുകയായിരുന്നു.

0

മതിൽ ചാടി പരിശോധന

കൊച്ചി | നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീട്ടിൽ നടക്കുന്ന തെരച്ചിലിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുന്നു. വളരെ നിർണായകമായ തെളിവുകൾ തേടിയാണ് അന്വേഷണഉദ്യോഗസ്ഥർ ദിലീപിന്‍റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്.അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി

നടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടിക്കടന്നു. ദിലീപിന്‍റെ സഹോദരിയെ വിളിച്ചുവരുത്തി വീട് തുറക്കുകയായിരുന്നു. 20 അംഗ സംഘമാണ് റെയ്ഡിനെത്തിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്. നാലു പൊലീസ് വാഹനങ്ങളിലായി റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പത്മസരോവരം എന്ന വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആലുവയില്‍ നിന്നുള്ള കൂടുതല്‍ പൊലീസിനെയും വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. ഉച്ചയോടെ ദിലീപിന്‍റെ അഭിഭാഷകനും വീട്ടിലെത്തി.

ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ പുരോഗമിക്കുന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയത് ദിലീപിന്റെ ആലുവയിലെ വീട്ടില്‍വെച്ചാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന് ക്രൈംബ്രാഞ്ച് സംഘം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടില്‍ പരിശോധന നടത്താനുള്ള കോടതി ഉത്തരവുമായാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വതിലുള്ള സംഘമാണ് പ്രൊഡക്ഷന്‍ ഹൌസിലെത്തിയത്. ഓഫീസ് പൂട്ടി കിടക്കുന്നതിനാൽ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പരിശോധന.

You might also like

-