കാർഷിക കോളേജിലെ റാഗിംഗ് ,കസേരയിൽ കൈകൾ കെട്ടിയിട്ട് പാത്രം ചൂടാക്കി പൊള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറി

ആക്രമിക്കപ്പെട്ട ദീപികയോട് മാതാവിനെ ഫോണിലൂടെ അസഭ്യം പറയാൻ ലോഹിത ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ഇവർ ആക്രമണം തുടരുകയായിരുന്നു. മൊബൈൽ ഫോൺ കൊണ്ട് പലതവണ ദീപികയുടെ തലയിലിടിച്ചു പരുക്കേൽപ്പിച്ചു. നിലവിളിച്ചപ്പോൾ കസേരയിൽ ഇരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടിയിട്ടു. സ്റ്റീൽ പാത്രം ചൂടാക്കി ദീപികയുടെ മുഖം പൊളിക്കാൻ ശ്രമിച്ചു. തല വെട്ടിച്ചപ്പോൾ ശരീരത്തിന്റെ മറ്റു ഭാഗത്ത് പൊള്ളലേൽപ്പിച്ചു. വീണ്ടും സ്റ്റീൽ പാത്രം ചൂടാക്കി വസ്ത്രം ഉയർത്തി പലതവണ പൊള്ളിച്ചു.

0

തിരുവനന്തപുരം | വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ രാഗ്ഗ്‌ചെയ്ത സഹപാഠി പൊള്ളലേൽപ്പിച്ചത് അതിക്രൂരമായെന്ന് പൊലീസ് FIR. കസേരയിൽ കൈകൾ കെട്ടിയിട്ട് പാത്രം ചൂടാക്കി പൊള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറിയെന്നും എഫ്‌ഐആർ റിപ്പോർട്ടുകൾ.
കഴിഞ്ഞ 18-ാം തീയതി രാത്രി 10 മണിക്ക് ശേഷമാണ് അതിക്രൂര സംഭവം വെള്ളായണി കാർഷിക കോളേജ് ഹോസ്റ്റലിലെ 49-ാം നമ്പർ മുറിയിൽ നടന്നത്. പ്രതി ലോഹിതയുടെ ക്രൂരകൃത്യങ്ങൾ പൊലീസ് എഫ്‌ഐആർ ൽ പറയുന്നു. ആക്രമിക്കപ്പെട്ട ദീപികയോട് മാതാവിനെ ഫോണിലൂടെ അസഭ്യം പറയാൻ ലോഹിത ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ഇവർ ആക്രമണം തുടരുകയായിരുന്നു. മൊബൈൽ ഫോൺ കൊണ്ട് പലതവണ ദീപികയുടെ തലയിലിടിച്ചു പരുക്കേൽപ്പിച്ചു. നിലവിളിച്ചപ്പോൾ കസേരയിൽ ഇരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടിയിട്ടു. സ്റ്റീൽ പാത്രം ചൂടാക്കി ദീപികയുടെ മുഖം പൊളിക്കാൻ ശ്രമിച്ചു. തല വെട്ടിച്ചപ്പോൾ ശരീരത്തിന്റെ മറ്റു ഭാഗത്ത് പൊള്ളലേൽപ്പിച്ചു. വീണ്ടും സ്റ്റീൽ പാത്രം ചൂടാക്കി വസ്ത്രം ഉയർത്തി പലതവണ പൊള്ളിച്ചു. മുതുകത്തും കൈകാലുകളിലുമാണ് കൂടുതലായും പൊള്ളലേൽപ്പിച്ചത്. ശേഷം ഈ മുറിവുകളിൽ മുളക്പൊടി വിതറി.
കെട്ടഴിച്ചു വിട്ടപ്പോൾ ദീപിക ലോഹിതയുടെ കാലിൽ വീണ് ഉപദ്രവിക്കരുത് എന്ന് അപേക്ഷിച്ചു. എന്നാൽ ലോഹിത അതിന് ശേഷവും പല തവണ കാലുകൊണ്ട് ചവിട്ടിയെന്നും എഫ് ഐ ആർ ൽ പറയുന്നു. ജാമ്യമില്ല വകുപ്പ് ഉൾപ്പടെ ആറു ഗുരുതര വകുപ്പുകൾ ചുത്തിയാണ് പൊലീസ് കേസെടുത്തത്. തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. പരുക്കേറ്റ ദീപികയും പ്രതി ലോഹിതയും ആന്ധ്ര സ്വദേശികളാണ്.

You might also like

-