ആര്‍.ബോണി ഗബ്രിയേലിന് മിസ് യൂണിവേഴ്സ് കിരീടം

കഴിഞ്ഞ ഒക്ടോബറില്‍ ഫിലിപ്പിനോയില്‍ നിന്നുള്ള ഗബ്രിയേലാണ് മിസ്സ് യു.എസ്.എ.യായി തിരഞ്ഞെടുക്കപ്പെട്ടു ചരിത്രം കുറിച്ച ആദ്യ ഏഷ്യന്‍ അമേരിക്കാ വനിത. 2018 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ്സില്‍ നിന്നുമാണ് ഗബ്രിയേലിന് ഗ്രാജുവേറ്റ് ചെയ്തത്. മിസ് ടെക്‌സസ് പട്ടം കരസ്ഥമാക്കിയ ആദ്യ ഫിലിപ്പിനൊ കൂടിയാണ് ഗബ്രിയേല്‍.

0

ഓര്‍ലിയന്‍സ് |  2022 മിസ്സ് യൂണിവേഴ്‌സ് കിരീടം ഹൂസ്റ്റണില്‍ നിന്നുള്ള ആര്‍ ബോണി ഗബ്രിയേലിന്. ജനുവരി 14 ശനിയാഴ്ച ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന 71-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പങ്കെടുത്ത 84 പേരെ പിന്തള്ളിയാണ് ബോണി ലോക സൗന്ദര്യ പട്ടം അണിഞ്ഞത്. വെനിസുലയില്‍ നിന്നുള്ള അമാല്‍ഡ ഡ്യൂഡാമന്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള ആന്‍ഡ്രിനിയ മാര്‍ട്ടിനസ് എന്നീ സുന്ദരിമാരെ പരാജയപ്പെടുത്തിയാണ് മോഡലും ഡിസൈനറുമായ ബോണി സൗന്ദര്യറാണിപട്ടം കരസ്ഥമാക്കിയത്.

കഴിഞ്ഞ ഒക്ടോബറില്‍ ഫിലിപ്പിനോയില്‍ നിന്നുള്ള ഗബ്രിയേലാണ് മിസ്സ് യു.എസ്.എ.യായി തിരഞ്ഞെടുക്കപ്പെട്ടു ചരിത്രം കുറിച്ച ആദ്യ ഏഷ്യന്‍ അമേരിക്കാ വനിത. 2018 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ്സില്‍ നിന്നുമാണ് ഗബ്രിയേലിന് ഗ്രാജുവേറ്റ് ചെയ്തത്. മിസ് ടെക്‌സസ് പട്ടം കരസ്ഥമാക്കിയ ആദ്യ ഫിലിപ്പിനൊ കൂടിയാണ് ഗബ്രിയേല്‍. ആര്‍. ബോണി നോല എന്ന ക്ലോത്തിംഗ് ലാബല്‍ ഹൂസ്റ്റണില്‍ നടത്തുന്ന ഇവര്‍ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഗാ പൈ ആന്റ് പീകോക്‌സ് എന്ന നോണ്‍ പ്രൊഫിറ്റ് സ്ഥാപനത്തിന്റെ തുന്നല്‍ പരിശീലകയായും പ്രവര്‍ത്തിക്കുന്നു.

You might also like

-