പഞ്ചാബികളുടെ സ്വന്തം “ജുഗ്നു” ഭഗവന്ത് മാന്‍ ഇനി പഞ്ചാബ് മുഖ്യമന്ത്രി

ധുരിയിൽ ഭഗവന്ത് മാന്‍ 82,592 വോട്ടുകൾ നേടിയപ്പോള്‍ ദൽവീർ സിങിന് 24,386 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്‍റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാന്‍ പഞ്ചാബില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ത്തത്.

0

ഡൽഹി | പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാൻ മുഖ്യമന്ത്രിയായേക്കും . ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ദല്‍വീര്‍ സിങിനെയാണ് പരാജയപ്പെടുത്തിയത്. ധുരിയിൽ ഭഗവന്ത് മാന്‍ 82,592 വോട്ടുകൾ നേടിയപ്പോള്‍ ദൽവീർ സിങിന് 24,386 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്‍റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാന്‍ പഞ്ചാബില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ത്തത്.

1977 മുതല്‍ ശിരോമണി അകാലിദള്‍ നാലു തവണയും കോണ്‍ഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറി പോരിനിറങ്ങിയത്. 2017ല്‍ കോണ്‍ഗ്രസിലെ ദല്‍വീര്‍ സിങ് ഗോള്‍ഡി എ.എ.പി സ്ഥാനാര്‍ത്ഥിയെ 2811 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ധുരിയില്‍ തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ സിറ്റിങ് എംഎല്‍എയായ കോണ്‍ഗ്രസിന്‍റെ ദല്‍വീര്‍ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഭഗവന്തിന്‍റെ വിജയം. അതേസമയം പഞ്ചാബില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാർട്ടി വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. 90-ലധികം സീറ്റുകളിൽ എ.എ.പി ലീഡ് ചെയ്യുന്നുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ഭഗവന്ത് മാന്‍ ഡല്‍ഹിക്ക് പുറത്തെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയാകും

ഒരു ജനപ്രിയ ടെലിവിഷൻ സീരിയലിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്, അഴിമതിക്കെതിരായി വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജനപ്രീതി നേടി, ഒരു ഹാസ്യതാരത്തില്‍ നിന്ന് പഞ്ചാബിന്‍റെ രാഷ്ട്രീയ ഗതി തന്നെ വഴിതിരിച്ചുവിടാനുള്ള നിയോഗം ” ഭഗവന്ത് മാന്‍ അഥവാ പഞ്ചാബികളുടെ സ്വന്തം ജുഗ്നുവിന്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ആം ആദ്മി പാർട്ടി ഡല്‍ഹിക്ക് പുറത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം കൈയ്യാളുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് ഈ പഞ്ചാബി താരമാണ്. എ.എ.പി പഞ്ചാബില്‍ അധികാരത്തിലെത്തുന്നതോടെ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്‌രിവാളിനെ അടയാളപ്പെടുത്തുന്ന ആദ്യത്തെ വലിയ വിജയം കൂടിയായിരിക്കും ഇത്.പഞ്ചാബികളുടെ തമാശക്കാരന്‍തമാശകൾ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിവുള്ള താരമായതുകൊണ്ടുതന്നെ പഞ്ചാബികൾ ഭഗവന്ത് മാന്നിനെ ‘ജുഗ്നു’ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. പഞ്ചാബിലെ പ്രശസ്ത ഹാസ്യതാരമായ ഭഗവന്ത് മന്‍ കപിൽ ശർമയുമായി ചേർന്ന് അവതരിപ്പിച്ച ‘ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്’ എന്ന ടെലിവിഷൻ കോമഡി ഷോയിലൂടെയാണ് ജനപ്രിയ താരമാകുന്നത്. ജുഗ്നു എന്ന പേര് കൂടാതെ ‘കോമഡി കിങ്’ എന്നൊരു വിളിപ്പേരുകൂടിയുണ്ട് ഭഗ്‍വന്തിന്. അഭിനേതാവ്, ഗായകൻ, സാമൂഹിക പ്രവർത്തകൻ എന്നീ മേഖലകളിലും ഭഗവന്ത് തന്‍റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

ഈ മിന്നും ജയത്തോടെ മാൻ, ആം ആദ്മി പാർട്ടിയെ ഒരു ദേശീയ പാർട്ടിയാക്കി ഉയർത്തിയിരിക്കുകയാണ്. നിലവിൽ പഞ്ചാബിന്റെയാകെ ജനവിധി പോക്കറ്റിലാക്കിയ ആം ആദ്മി പാർട്ടിയുടെ ഈ നേട്ടം, ലോക്സഭാ സെമിഫൈനലിന് മുന്നോടിയായി ബിജെപിക്കുള്ള ഒരു മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അനുകൂലമായ ഫലസൂചനകൾ വന്നതോടെ ആം ആദ്മി പാർട്ടി ക്യാംപ് ഒരു ആഘോഷത്തിമിർപ്പിലേക്ക് കടന്നിട്ടുണ്ടെങ്കിലും, ഇന്നത്തെ ഈ വിജയത്തിലേക്ക് പാർട്ടിയെ എത്തിക്കാൻ വേണ്ടി ഭഗവന്ത്‌ മാൻ എന്ന ജനനേതാവ് സഞ്ചരിച്ച വഴികൾ കഷ്ടതകൾ ഏറെ നിറഞ്ഞതായിരുന്നു

You might also like

-