പഞ്ചാബ് ബിജെപിക്ക് തിരിച്ചടി; മുന്‍മന്ത്രി മദന്‍ മോഹന്‍ മിത്തല്‍ പാര്‍ട്ടി വിട്ടു

ബിജെപിയുടെ പഴയ സഖ്യ കക്ഷിയായ ശിരോമണി അകാലി ദള്‍ പാര്‍ട്ടിയിലേക്കാണ് മിക്കല്‍ ചേക്കേറിയത്. മിത്തലിനെ ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിംഗ് ബാദല്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിക്കൊണ്ടാണ് പ്രൗഢഗംഭീരമായി വരവേറ്റത്.

0

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടി. പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍ മോഹന്‍ മിത്തല്‍ ബിജെപി വിട്ടു. ബിജെപിയുടെ പഴയ സഖ്യ കക്ഷിയായ ശിരോമണി അകാലി ദള്‍ പാര്‍ട്ടിയിലേക്കാണ് മിക്കല്‍ ചേക്കേറിയത്. മിത്തലിനെ ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിംഗ് ബാദല്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിക്കൊണ്ടാണ് പ്രൗഢഗംഭീരമായി വരവേറ്റത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെയും മകനേയും ബിജെപി തഴഞ്ഞു എന്നാരോപിച്ചാണ് മിത്തല്‍ പാര്‍ട്ടി വിട്ടത്. മിത്തലിനായി ശിരോമണി അകാലി ദള്‍ ഏത് സീറ്റാകും വെച്ചുനീട്ടുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശിരോമണി അകാലി ദളിന്റെ നിലവിലെ സഖ്യകക്ഷിയായ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഏറെ വിവാദമായ കാര്‍ഷിക നിമയങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയാണ് ശിരോമണി അകാലി ദള്‍ ബിജെപിയുമായി അകലുന്നത്. മുന്നണിയില്‍ നിന്ന് പോകാനുള്ള തീരുമാനം ബിജെപിയേക്കാള്‍ ശിരോമണി അകാലി ദളിനെയാണ് ദോഷകരമായി ബാധിക്കുകയെന്നായിരുന്നു മിത്തല്‍ അന്ന് പ്രതികരിച്ചിരുന്നത്. വേദനിക്കുന്ന ഹൃദയത്തോടെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് മിത്തല്‍ പ്രതികരിച്ചു. താന്‍ ബിജെപിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ പാര്‍ട്ടി ആനന്ദപൂര്‍ സാഹിബ് മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലര്‍ത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി മാസം 20നാണ് പഞ്ചാബില്‍ നിമയസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

You might also like

-