കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തിരുത്തണം വീടുകൾ സമരകേന്ദ്രങ്ങളാക്കി  സി പി ഐ എം  

മരതംകുഴിയിലെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തോട് ഒപ്പമാണ് സത്യഗ്രത്തില്‍ പങ്കാളിയായത്

0

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കൊവിഡ് 19 ന്റെ മറവിൽ പൊതുമേഖലയെ കേന്ദ്രം വിറ്റുതുലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎമ്മിന്റെ പ്രതിഷേധ സത്യഗ്രത്തിൽ എകെജി സെന്ററിൽ നിന്നും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് മാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം സംഘടിപ്പിച്ചത്.

വൈകുന്നേരം നാല് മണി മുതൽ നാലര വരെ നീണ്ടു നിന്ന സത്യഗ്രഹത്തിൽ നിരവധി പേർ അണിചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബസമേതം തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ സത്യഗ്രഹമിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനും എ കെ ജി സെന്ററിൽ സത്യഗ്രഹത്തിൽ പങ്കെടുത്തു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തൃശ്ശൂർ കാനാട്ടുകരയിലെ വീട്ടിൽ കുടുംബസമേതം പ്രതിഷേധത്തിൽ അണിചേർന്നു. പാർട്ടി പ്രവർത്തകരും അനുഭാവികളും വീടുകളിലും പാർട്ടി ഓഫീസുകളിലും സമരത്തിന്റെ ഭാഗമായി.സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു നിലപാടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പരിസ്ഥിതി പോലും കൊള്ളയടിക്കുന്ന വിജ്ഞാപനമാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യം തന്നെ വില്‍ക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മരതംകുഴിയിലെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തോട് ഒപ്പമാണ് സത്യഗ്രത്തില്‍ പങ്കാളിയായത്. രാഷ്ട്രീയത്തിന് അതീതമായി പ്രക്ഷോഭത്തിന്റെ മുദ്രവാക്യത്തിന് സ്വീകര്യത ലഭിച്ചതാണ് സമരത്തിന്റെ വിജയത്തിന് കാരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.ത്യഗ്രഹസമരം കണ്ട് കേന്ദ്രം കണ്ണ് തുറക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു നിലപാടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പരിസ്ഥിതി പോലും കൊള്ളയടിക്കുന്ന വിജ്ഞാപനമാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യം തന്നെ വില്‍ക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

You might also like

-