പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ

കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും .

0

കൊച്ചി | പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി യുദ്ധക്കപ്പൽ വിക്രാന്ത് പ്രധാനമന്ത്രി നാളെ നാവിക സേനയ്ക്ക് കൈമാറും.

വൈകിട്ട് 4.25 നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാമന്ത്രി 4.30ന് നെടുമ്പാശ്ശേരിയിൽ ബിജിപി പൊതുയോഗത്തിൽ പങ്കെടുത്തും. തുടർന്ന് കാലടി ശൃംഗേരി മഠം സന്ദർശിക്കും.വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിലാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും .രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും.നാളെ രാവിലെ 9.30 ന് ആണ് കൊച്ചി ഷിപ്പയാർഡിൽ ഐ എൻ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടർന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തിൽ നെടുന്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലുംനെടുമ്പാശ്ശേരിയിലും കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയക്ക് 2 മണിമുതൽ 8 മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണമുണ്ട്. അങ്കമാലി പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർ മഞ്ഞപ്ര കോടനാട് വഴി പോകണം.

You might also like

-