രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു.

കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേരും , സ്തുത്യർഹ സേവനത്തിന് 10 പേരും അർഹരായി . മനോജ് എബ്രഹാം, acp ബിജി ജോർജ് താന്നിക്കോട്ട് എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത് .

0

ഡൽഹി | സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരള പൊലീസിന് 12 മെഡലുകൾ ലഭിച്ചു. വിശിഷ്‌ട സേവനത്തിന് രണ്ടുപേർക്കാണ് മെഡൽ ലഭിച്ചത്. എ ഡി ജി ബി മനോജ് എബ്രഹാമിനും , ACP ബിജി ജോർജ് താന്നികോട്ടിനുമാണ് വിശിഷ്‌ട സേവാ മെഡൽ.

സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ 10 പേർക്കാണ്. ഡി സി പി കുര്യാക്കോസ് വി യു, എസ് പി മുഹമ്മദ് ആരിഫ് എന്നിവർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. സുബ്രമണ്യൻ ടി കെ, സജീവൻ പി സി,സജീവ് കെകെ, അജയകുമാർ വി നായർ, പ്രേംരാജൻ ടിപി, അബ്ദുൾ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എംകെ എന്നിവരും പുരസ്കാരത്തിന് അർഹരായി.

You might also like

-