പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചു

‘പിഎഫ്‌ഐ പ്രസ് റിലീസ്’ എന്ന ഗ്രൂപ്പിൻറെ പേരാണ് ‘പ്രസ് റിലീസ്’ എന്ന് ചുരുക്കിയത്.രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

0

കൊച്ചി , ഡൽഹി | പിഎഫ്‌ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെയാണ് നടപടി.കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഇന്നലെ തന്നെ പ്രവർത്തനരഹിതമായിരുന്നു. സംഘടനയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേരും മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള ‘പിഎഫ്‌ഐ പ്രസ് റിലീസ്’ എന്ന ഗ്രൂപ്പിൻറെ പേരാണ് ‘പ്രസ് റിലീസ്’ എന്ന് ചുരുക്കിയത്.രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി. ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ നടപടികൾ തുടങ്ങി. പി.എഫ്.ഐയുടെ 17 ഓഫിസുകൾ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എൻ.ഐ.എ കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുഉണ്ടായേക്കും കോഴിക്കോട് സംസ്ഥാന സമിതി ഓഫിസിനെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫീസുകളാണ് ആദ്യം പൂട്ടുന്നത്. നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള അധികാരം കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറങ്ങിയിരുന്നു. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സർക്കുലർ ഇറക്കും.

You might also like

-