പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ഉടമകളുടെ അറസ്റ്റ് രേഖപ്പെടുത്തും

നാലു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും . വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് നടപടികൾ. കേരളത്തിലെ അന്വേഷണത്തിന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചു.

0

പത്തനംതിട്ട :നിക്ഷേപകരിൽനിന്നും പണം തട്ടിയെടുത്തു മുങ്ങിയ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും, ഭാര്യ പ്രഭാ തോമസും കീഴടങ്ങി. ദമ്പതികളുടെയും മക്കളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാലു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും . വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് നടപടികൾ. കേരളത്തിലെ അന്വേഷണത്തിന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചു.
വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്.പി.ഓഫീസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ച്ചയായി ഇരുവരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച മക്കൾ പിടിയിലായതോടെയാണ് റോയിയുടേയും പ്രഭയുടെയും കീഴടങ്ങൽ.

വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നികുതി വകുപ്പ് പരിശോധിക്കും.ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയിരിക്കുന്നത്.വകയാറിലുള്ള ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി നിക്ഷേപകർക്ക് വിവിധ പേരിലാണ് രേഖകൾ നൽകുന്നത്. മക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള സംരഭങ്ങളിലേയ്ക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു.

You might also like

-