ഇന്ന് പ്രത്യഷയുടെ ഈസ്റ്റർ.യുക്രൈനു വേണ്ടിയാണ് പ്രാര്‍ത്ഥന. ധീരരായിരിക്കൂ…മാർപാപ്പ

ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചത്. യുക്രൈനിലെ മരിയുപോള്‍ നഗരത്തിലെ മേയറടക്കം വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തു. യുക്രൈനൊപ്പമാണ് എല്ലാവരും. യുക്രൈനു വേണ്ടിയാണ് പ്രാര്‍ത്ഥന. ധീരരായിരിക്കൂ….

0

കൊച്ചി | യേശുക്രിസ്തുവിന്റെ കുരിശുമരണത്തിനുശേഷം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മയിൽ ലോകമെങ്ങുമുള്ള ക്രൈസ്‌തവർ ഈസ്റ്റർ ആഘോഷിക്കുകയാണ്
ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനയും നടന്നു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിഞ്ഞതോടെ ഉയര്‍ത്തെയേഴുന്നേറ്റതിന്റെ ഓര്‍മ്മയിൽ ആരാധനാലയങ്ങൾ സജീവമായി.എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ചു. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവർത്തികളിൽ നിന്ന് എല്ലാ ക്രൈസ്തവരും വിട്ടു നിൽക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രതികാരം ചെയ്യുക എന്ന മനുഷ്യൻറെ സമീപനം ഇല്ലാതാകണമെന്ന് ലത്തീൻ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ഉയിര്‍പ്പിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഈസ്റ്റർ സന്ദേശംനൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം

ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചത്. യുക്രൈനിലെ മരിയുപോള്‍ നഗരത്തിലെ മേയറടക്കം വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തു. യുക്രൈനൊപ്പമാണ് എല്ലാവരും. യുക്രൈനു വേണ്ടിയാണ് പ്രാര്‍ത്ഥന. ധീരരായിരിക്കൂ…. ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധവാരത്തിന് ഈസ്റ്ററോടെ സമാപനമാകുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രതീകത്മകമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പള്ളികളില്‍ നടന്ന പതിരാ കുര്‍ബാനകളില്‍ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

You might also like

-