പൂവാർ കൊലപാതകം ചുരുളഴിച്ചു പോലീസ്

നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്.

0

തിരുവനതപുരം /പൂവാർ∙ എറണാകുളത്തെ ജോലിസ്ഥലത്തേക്ക് വീട്ടിൽനിന്നും സുഹൃത്തുക്കൾക്ക് പലഹാരമുണ്ടാക്കി ജൂൺ 21ന് രാഖി വീട്ടിൽനിന്നു യാത്ര പുറപ്പെടുന്നത് .വീട് വൈകിട്ട് ആദ്യ രണ്ടു മുന്ന് ദിവസ്സങ്ങളിൽ രാഖിയുടെ ഫോൺ വിളി വരാത്തതിനാൽ ആദ്യദിവസങ്ങളിൽ വീട്ടുകാർ അന്വേഷിച്ചില്ല.പിന്നീട് ഫോണിൽ കിട്ടാതായതോടെ പൂവാർ പൊലീസിൽ പരാതി നൽകി. അങ്ങനെ ഒരു മാസത്തിലേറെയായി പൂവാർ സ്വദേശിനി രാഖിയെ കാണാനില്ലന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

പോലീസ് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേസിന്റെ ഗതി മാറിയത്. ഡൽഹിയിൽ സൈനികനായ അമ്പൂരി തട്ടാൻമുക്കിൽ അഖിൽ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന അയൽവാസിയായ യുവാവിൽ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന െപാലീസിനു ലഭിച്ചതും.

21ന് നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കാണ് പോയത്. അമ്പൂരി തട്ടാൻമുക്കിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തുമ്പോൾ അവിടെ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായതായി പൊലീസ് പറയുന്നു. അഖിലിന്റെ സഹോദരൻ രാഹുൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറും സീരിയൽ സാങ്കേതിക പ്രവർത്തകനുമാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത് അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. കേസിന്റെ ഗതി മാറ്റാനും ആസൂത്രണമായ ശ്രമം ഉണ്ടായി.ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാഖിയുമായി അഖിലിന് 6 വർഷത്തെ പ്രണയമെന്നു പൊലീസ്. എന്നാൽ 4 വർഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി വിവാഹ നിശ്ചയവും കഴിഞ്ഞുവത്രേ. പുതിയ ബന്ധത്തെ രാഖി എതിർത്തിരുന്നുവെന്നും എന്തുവന്നാലും അഖിലുമായി മാത്രമേ താൻ കഴിയൂവെന്നും ഇവർ നിലപാടെടുത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരമെന്നു പൂവാർ പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈഎസ്പി: അനിൽകുമാർ, പൂവാർ സിഐ: രാജീവ്, എസ്ഐ: സജീവ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

യുവതിയെ കയറ്റിക്കൊണ്ടു പോയ കാർ തമിഴ്നാട്ടിൽ നിന്ന് കണ്ടെടുത്തതായാണ് സൂചന. കാമുകൻ അഖിൽ ഈമാസം 20ന് തിരികെ ജോലിയിൽ പ്രവേശിക്കാൻ പോയെങ്കിലും 2 ദിവസം മുമ്പ് തിരികെയെത്തി. കാട്ടാക്കട തഹസിൽദാർ ആർ.ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസിന്റെയും സയന്റിഫിക് ടീമിന്റെയും സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. പ്രതികളിൽ ചിലർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം. അഖിലിന്റെ സഹോദരനും കൊലയിൽ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്

You might also like

-