ജീവനക്കാർക്ക് വിദൂര മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടി, ക്യൻസർ രോഗികൾക്കും കോവിഡ്നന്തര ചികിത്സയിലുള്ളവർക്കും ഡ്യുട്ടി

ദേവികുളം നിയസഭ മണ്ഡലത്തിലെ ജീവനക്കാർക്ക് പീരുമേടിലും പീരുമെടുക്കാർക്ക് ദേവികുളത്തും തൊടുപുഴയിലുമാണ് ഡ്യുട്ടി നൽകിയിട്ടുള്ളത് . കോവിഡ് വ്യാപനം ഭീഷണി നിലനിൽക്കുന്നതിനാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമീപപ്രദേശങ്ങളിൽ ആയിരുന്നു പോളിംഗ് ഡ്യൂട്ടി നൽകിയത്

0

തൊടുപുഴ :ഒരു മാനദണ്ഡവും പാലിക്കാതെ ജീവനക്കാർക്ക് വിദൂര മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടി നൽകിയതായി വ്യാപക പരാതിയാൻ ഇടുക്കിയിൽ ഉയർന്നിട്ടുള്ളത് .സ്ത്രീ ജീവനക്കാർ അടക്കം ഒട്ടേറെ പേർക്ക് ദൂരസ്ഥലങ്ങളിൽ ഡ്യൂട്ടി നൽകി. പരിഗണന അർഹിക്കുന്ന വർക്ക് പോലും ഡ്യൂട്ടി ഒഴിവാക്കി നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇതിനിടെ ഡ്യൂട്ടി ലഭിച്ച മണ്ഡലത്തിൽ നിശ്ചയിക്കപ്പെട്ട ഓരോ കേന്ദ്രത്തിലും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിശീലനം തുടങ്ങി. ദേവികുളം നിയസഭ മണ്ഡലത്തിലെ ജീവനക്കാർക്ക് പീരുമേടിലും പീരുമെടുക്കാർക്ക് ദേവികുളത്തും തൊടുപുഴയിലുമാണ് ഡ്യുട്ടി നൽകിയിട്ടുള്ളത് . കോവിഡ് വ്യാപനം ഭീഷണി നിലനിൽക്കുന്നതിനാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമീപപ്രദേശങ്ങളിൽ ആയിരുന്നു പോളിംഗ് ഡ്യൂട്ടി നൽകിയത്. ഇടുക്കിയുടെ വിവിധ മേഖലകളിൽ വാഹന സൗകര്യം കുറഞ്ഞ ഇടങ്ങളിൽ ജീവനക്കാർക്ക് എത്തിപ്പെടാനുള്ള പ്രയാസം ഏറെയാണ്.

ഇപ്രാവശ്യം പോളിംഗ് സമയം വൈകിട്ട് ഏഴ് വരെ ആയതിനാൽ വിതരണ കേന്ദ്രത്തിൽ പോളിങ് സാമഗ്രികൾ തിരിച്ചേൽപ്പിക്കുന്നതോടെ രാത്രി ഏറെ വൈകും. ഡ്യൂട്ടി പൂർത്തിയാക്കി രാത്രി വീട്ടിലേക്ക് മടങ്ങാൻ സാധിക്കില്ല എന്ന ആശങ്കയും ജീവനക്കാർ അറിയിച്ചു. എല്ലാ തെരഞ്ഞെടുപ്പ് വേളയിലും കോളിംഗ് ഉദ്യോഗസ്ഥർക്ക് രാത്രി വാഹനസൗകര്യം ഏർപ്പെടുത്തുന്ന അറിയിക്കാറുണ്ട് എങ്കിലും കൃത്യമായി നടപ്പാക്കാറില്ല . മുതിർന്ന പൗരന്മാർക്ക് വീടുകളിൽ പോസ്റ്റൽ ബാലറ്റ് എത്തിച്ച് നൽകുന്നതിന് ഡ്യൂട്ടി നൽകിയതിലും ഏറെ ബുദ്ധിമുട്ടുള്ളതായി പരാതി ഉയരുന്നു. നാലും അഞ്ചും മണ്ഡലങ്ങൾ കടന്ന് ദൂരസ്ഥലങ്ങളിൽ ഇത്തരം ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിൽ അപ്രായോഗികത ഉള്ളതായി അധ്യാപകസംഘടനകൾ പരാതിപ്പെട്ടു.

അതേസമയം വനിതകൾക്ക് ദൂരസ്ഥലങ്ങളിൽ ഡ്യൂട്ടി നൽകരുത് കെ പി എസ് ടി എ, അദ്ധ്യാപികമാർക്കും ആരോഗ്യപ്രശ്നം ഉള്ളവർക്കും ജില്ലയിലെ വിദൂരസ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകുന്ന നടപടിയിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.

ജില്ലയുടെ വടക്കേ അറ്റത്ത് താമസിക്കുന്നവർക്ക് ജില്ലയുടെ തെക്കേ അറ്റത്തും തെക്കേയറ്റത്ത് താമസിക്കുന്നവർക്ക് മറിച്ചും ആണ് ഡ്യൂട്ടി നൽകിയിട്ടുള്ളത്. 80 വയസ്സ് കഴിഞ്ഞവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണത്തിനും അധ്യാപികമാർക്ക് ദൂരസ്ഥലങ്ങളിൽ ആണ് ഡ്യൂട്ടി. ഒരാഴ്ചയിലേറെ ദിവസം ഡ്യൂട്ടി ചെയ്യേണ്ട പോസ്റ്റൽ ബാലറ്റ് വിതരണ ഡ്യൂട്ടി സമീപ നിയോജകമണ്ഡലത്തിൽ തന്നെ നൽകാൻ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.രോഗികളായി ചികിത്സയിലുള്ളവരെ തെരെഞ്ഞെടുപ്പ് ഡ്യുട്ടിയിൽ നിന്നും ഒഴിവാക്കണമെന്നും ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു

You might also like

-