ഐ.ജി ഓഫീസ് മാർച്ച് :പി രാജുവും , എൽദോ എബ്രഹാം എം.എൽ.എ യും ഒന്നും രണ്ടും പ്രതികൾ

ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.സി.പി.ഐയുടെ ഐജി ഓഫീസ് മാർച്ചിന് അനുമതിയില്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതാക്കളുൾപ്പെടെ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തത്.

0

കൊച്ചി :എറണാകുളം ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയ പത്ത് സി.പി.ഐ നേതാക്കൾക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.സി.പി.ഐയുടെ ഐജി ഓഫീസ് മാർച്ചിന് അനുമതിയില്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതാക്കളുൾപ്പെടെ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തത്. ഒന്നാം പ്രതി സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവും രണ്ടാം പ്രതി എൽദോ എബ്രാഹം എം.എൽ.എയുമാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുറുവടിയും കല്ലുമായാണ് പ്രവർത്തകർ മാർച്ചിന് എത്തിയതെന്ന് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു.

ഇനിയും 80 പേരെ തിരിച്ചറിയാനുണ്ട്. പൊലീസ് നടപടി സംബന്ധിച്ച് ജില്ലാ കലക്ടർ നാളെ സർക്കാരിന് റിപ്പോർട്ട് കൈമാറും. നേരത്തെ പൊലീസ് നൽകിയ റിപ്പോർട്ട് സി.പി.ഐയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. ജില്ലാ കലക്ടറുടെ റിപ്പോർട്ട് അനുകൂലമാകുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ പ്രതീക്ഷ.

You might also like

-