തമ്മിലലിനിടെ നയപ്രഖ്യാപനം കെ റെയില്‍,മുല്ലപെരിയാർ വിഷയങ്ങളിൽ സർക്കാർ നിലപാട്

ഗവർണർ കയറി വന്ന ഉടൻ പ്രതിപക്ഷം 'ഗവർണർ ഗോ ബാക്ക്' വിളികളും ബാനറുകളുമായി രംഗത്തെത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.

0

തിരുവനന്തപുരം | ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത വെളിവാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവും ബഹിഷ്കരണവും. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ ബഞ്ചിലടിച്ച് അഭിനന്ദിക്കുകയോ, കൈയടിക്കുകയോ ചെയ്യാതെ അനങ്ങാതെ ഇരുന്നു ഭരണകക്ഷി എംഎൽഎമാർ. നയപ്രഖ്യാപനപ്രസംഗം തന്നെ ബഹിഷ്കരിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നയപ്രഖ്യാപനത്തിന് ശേഷം എംഎൽഎമാരും ഗവർണറും ചേർന്നുള്ള ഫോട്ടോഷൂട്ടും ഒഴിവാക്കി.

ഗവർണർ കയറി വന്ന ഉടൻ പ്രതിപക്ഷം ‘ഗവർണർ ഗോ ബാക്ക്’ വിളികളും ബാനറുകളുമായി രംഗത്തെത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.

സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും ഗവർണർ രോഷാകുലനായി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിച്ചു.

കെ റെയില്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപനം നടത്തുകയായിരുന്നു ഗവര്‍ണര്‍.കെ റെയില്‍ പദ്ധതി തൊഴില്‍ ലഭ്യത ഉറപ്പാക്കും . കെ റെയില്‍ നടപ്പാക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്യണമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എം ബി രാജേഷും ചേര്‍ന്ന് സ്വീകരിച്ചു.

നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളിയുയര്‍ന്നപ്പോള്‍ പ്രതിഷേധിക്കാനുള്ള അവസരം ഇതല്ലെന്ന് ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. 14 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം കേന്ദ്ര നയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ജിഎസ്ടി വകയില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടി 6500 കോടി രൂപ കേന്ദ്രം നല്‍കിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലിനേയും നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു.

നയപ്രഖ്യാപനത്തിൽ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്നും ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടി.18 വയസിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നൂറുദിന കര്‍മപരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആറ് വർഷത്തിനിടെ സംസ്ഥാനത്ത് വ്യവസായ നിക്ഷേപം കൂടി. ചെറുകിട വ്യവസായ മേഖലയില്‍ മൂന്ന് ലക്ഷം തൊഴിലവസരമുണ്ടാക്കാനായി കൃഷിശ്രീ ഗ്രൂപ്പുകളുണ്ടാക്കും. യുവാക്കള്‍, സ്ത്രീകള്‍, പ്രവാസികള്‍ എന്നിവരുടെ പങ്കാളിത്തം കൃഷി ശ്രീ ഗ്രൂപ്പുകളിലുണ്ടാകും. പതിനാലാം പഞ്ചവത്സര പദ്ധതിക്ക് 2022 മെയില്‍ രൂപം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം പത്ത് ശതമാനം വളർച്ചാ നിരക്ക് നേടും. 20 ലക്ഷം പേർക്ക് തൊഴില്‍ എന്ന പ്രഖ്യാപനം നടപ്പാക്കും. സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത് ആണെന്നും ഗവർണർ കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്‍റെ ധനക്കമ്മി ആറ് ശതമാനമായി ഉയർത്തുന്നു. സംസ്ഥാനങ്ങളുടേത് മൂന്ന് ശതമാനമായി നിജപ്പെടുത്തുന്നു. ഇത് സംസ്ഥാനങ്ങളോടുള്ള വിവേചനമാണെന്നും ഗവർണർ പറഞ്ഞു.

അതേസമയം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. പ്രതിസന്ധി കാലത്ത് സഹായിക്കുക എന്നത് കേന്ദ്രത്തിൻ്റെ ബാധ്യതയാണെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ട പരിഗണന ലഭിച്ചില്ലെന്നും വിമർശനം.6500 കോടിയുടെ GST വിഹിതം കിട്ടിയില്ല. കേന്ദ്ര സർക്കാർ നയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.
സഹകരണ മേഖലയിലെ കേന്ദ്ര ഇടപ്പെടലിൽ കടുത്ത വിമർശനമാണ് ഗവർണർ ഉന്നയിച്ചത്.കൺകറൻറ് ലിസ്റ്റിലെ വിഷയങ്ങളിൽ ഏകപക്ഷീയ നിയമനിർമ്മാണം കേന്ദ്രം നടത്തുന്നുവെന്നും ഇത് ഫെഡറലിസത്തെ ദോഷകരമായി ബാധിക്കുമെന്നും ഗവർണ്ണർ.
അതേസമയം, ഗവർണർ കയറി വന്ന ഉടൻ ‘ഗവർണർ ഗോ ബാക്ക്’ വിളികളും ബാനറുകളുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത്അ നവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവർണർ രോഷാകുലനായി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിക്കുകയാണ്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. നൂറുദിന കർമ പരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയെന്നും ഗവർണർ പറഞ്ഞു. 2011 ലെ ഭവന നിർമാണ നിയമം പരിഷ്‌കരിക്കുമെന്നും ഹൗസിംഗ് പോളിസിയിൽ മാറ്റം വരുത്തുമെന്നും ഗവർണർ പ്രഖ്യാപിച്ചു. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ നടപടികൾ ആവിഷ്‌കരിച്ചുവെന്നും ഗവർണർ വ്യക്തമാക്കി.

You might also like

-