വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന് പോലീസ് റിപ്പോർട്ട്.

സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളും ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുമാണ് റിപ്പോർട്ടിൽ തെളിവായി ചേർത്തിട്ടുള്ളത്. അക്രമം നടത്തി എസ്എഫ്‌ഐ പ്രവർത്തകർ പോയതിന് പിന്നാലെ പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിൽ ഉള്ളതായി വ്യക്തമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

0

വയനാട് | വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന് പോലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് വയനാട് ജില്ലാ പോലീസ് മേധാവി ഡിജിപിക്കും, അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും നൽകിയിരുന്നു. രണ്ട് റിപ്പോർട്ടുകളും ആഭ്യന്തര വകുപ്പിന് കൈമാറി
സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളും ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുമാണ് റിപ്പോർട്ടിൽ തെളിവായി ചേർത്തിട്ടുള്ളത്. അക്രമം നടത്തി എസ്എഫ്‌ഐ പ്രവർത്തകർ പോയതിന് പിന്നാലെ പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിൽ ഉള്ളതായി വ്യക്തമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പുറമെ ഫയലുകൾ മേശപ്പുറത്തും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫർ ഇറങ്ങി പോയതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ മുകളിലെത്തി.

നാലരയ്‌ക്ക് ശേഷം ഫോട്ടോഗ്രാഫർ വീണ്ടുമെത്തി ചിത്രങ്ങൾ എടുത്തു. ഇതിൽ ഫോട്ടോ ചില്ലു പൊട്ടി താഴെക്കിടക്കുന്നതായിട്ടാണ് ഉള്ളത്. ഫയലുകളും വലിച്ചുവാരി ഇട്ടിരുന്നു. എസ്എഫ്‌ഐ പ്രവർത്തകർ പോയതിന് ശേഷമെത്തിയ യുഡിഎഫ് പ്രവർത്തകരാണ് ഗാന്ധിജിയുടെ ഫോട്ടോ തകർത്ത് ഫയലുകൾ വാരി വലിച്ച് ഇട്ടതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

-