ഇടമലക്കുടിയിലെ ശൈശവ വിവാഹം 47 കാരനായ വരനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി.

47 കാരനായ പ്രതി വിവാഹിതനും പ്രായപൂർത്തിയായ രണ്ടു മക്കളുടെ പിതാവുമാണ്. സംഭവം വിവാദമായതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് 47 കാരനുമായുളള 15 വയസുകാരിയുടെ വിവാഹം നടത്തിയത്.

0

ഇടുക്കി| ഇടമലക്കുടിയിലെ ശൈശവ വിവാഹത്തിൽ 47 കാരനായ വരനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. മൂന്നാർ പൊലീസ് ആണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം പ്രതി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പെൺകുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. 47 കാരനായ പ്രതി വിവാഹിതനും പ്രായപൂർത്തിയായ രണ്ടു മക്കളുടെ പിതാവുമാണ്. സംഭവം വിവാദമായതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് 47 കാരനുമായുളള 15 വയസുകാരിയുടെ വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോടതിയെ സമീപിച്ചിരുന്നു.

ഇടമലക്കുടിയിൽ നടന്നത് ​ഗോത്രാചാര പ്രകാരമുളള പുടവ കൈമാറ്റമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ പോലും ചെയ്യാത്ത സാഹചര്യമുണ്ടാകാറുണ്ട്. വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്

You might also like

-