എയർ ഇന്ത്യയെ ടാറ്റയ്ക്ക് വില്പന നടത്തിയതിനെ ന്യായീകരിച്ചു “രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം” നല്‍കുമെന്ന് പ്രധാനമന്ത്രി

പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയർ ഇന്ത്യ സാറ്റ്സിന്റെയും ഏക്സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സൺസിന് ലഭിക്കുക.

0

ഡൽഹി : എയർ ഇന്ത്യയെ ടാറ്റയ്ക്ക് വില്പന നടത്തിയതിനെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു . തീരുമാനം രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമയാന മേഖല പ്രൊഫഷണലായി മുന്നോട്ടുപോകണം എന്നുള്ളതുകൊണ്ടാണ്, സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനം കൈക്കൊണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ പുതിയ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗൗതമ ബുദ്ധന്റെ അവസാന വിശ്രമ കേന്ദ്രമായ ഖുശിനഗര്‍ ഇപ്പോള്‍ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. ലോകമെങ്ങുമുള്ള ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന സര്‍ക്യൂട്ട് തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ വിമാനത്താവളം. ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് ബുദ്ധമത സന്യാസിമാരും തീര്‍ത്ഥാടകരും ഉള്‍പ്പടെ 125 പേരുമായി പുറപ്പെട്ട വിമാനമാണ് ആദ്യമായി ഖുശിനഗറില്‍ ഇറങ്ങിയത്.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയർ ഇന്ത്യ സാറ്റ്സിന്റെയും ഏക്സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സൺസിന് ലഭിക്കുക. എന്നാൽ മുംബൈ നരിമാൻ പോയിന്റിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെ ചില സ്വത്തുക്കൾ സർക്കാരിന്റെ കൈയിൽ തുടരും. ആകെ കടമായ അറുപത്തിയൊന്നായിരം കോടിയിൽ പതിമൂവായിരം കോടി ടാറ്റ ഏറ്റെടുക്കേണ്ടി വരും.

16.077 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇവരെ ഒരു വർഷത്തേക്ക് സംരക്ഷിക്കും. സ്വകാര്യവൽക്കരണ നടപടികൾ പൂർത്തിയായതോടെ എയർ ഇന്ത്യയ്ക്ക് ദേശീയ വിമാനകമ്പനി എന്ന പദവി നഷ്ടമായി. ഇതുവരെ രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കം വിവിഐപികൾ ഉപയോഗിച്ചിരുന്ന എയർ ഇന്ത്യ വൺ വിമാനം വ്യോമസേനയ്ക്ക് കൈമാറും. അഞ്ച് വർഷത്തേക്ക് എയർ ഇന്ത്യ ബ്രാൻഡിനറെ മറുവില്പന അനുവദിക്കില്ല എന്ന ഉപാധിയോടെയാണ് കമ്പനി ടാറ്റയ്ക്ക് വിറ്റത്.

You might also like

-