“ഉപമുഖ്യമന്ത്രിസ്ഥാനം സ്വപനക്കണ്ട്” പി കെ കുഞ്ഞാലികുട്ടി ഇന്ന് രാജിവെക്കും

യു ഡി എഫ് അധികാരത്തിൽ എത്തിയാൽ ഉപമുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി ,അടിയന്തരമായി രാജി വയ്ക്കാൻ ഹൈദരലി തങ്ങൾ നിർദേശം നൽകി

0

ഡൽഹി :കോൺഗ്രസ്സ് നേതൃത്തിലുള്ള മന്ത്രിസഭാ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നുകണ്ടു പാർലമെന്റിലേക്ക് മത്സരിച്ച വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. കേരളത്തിൽ കോൺഗ്രസ്സ് നേതൃത്തത്തിലേക്കുള്ള
യു ഡി എഫ് അധികാരത്തിൽ എത്തിയാൽ ഉപമുഖ്യമന്ത്രിയാകാമെന്ന
പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി ,അടിയന്തരമായി രാജി വയ്ക്കാൻ ഹൈദരലി തങ്ങൾ നിർദേശം നൽകി. രാജി വയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേത്തി ഉടൻ രാജിക്കത്ത് കൈമാറും .നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവയ്ക്കുന്നത്. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു.നിയമസഭാ മലപ്പുറത്ത് നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാൻ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മുസ്‍ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. യൂത്ത് ലീഗില്‍ നിന്ന് അഞ്ച് പേര്‍ക്ക് സീറ്റുണ്ടാകാനാണ് സാധ്യത. ഒരു വനിതാ സ്ഥാനാര്‍ഥിയുമുണ്ടാകും .പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയ നേതാക്കളെ മത്സരരംഗത്തേക്ക് ഇറക്കാനാണ് തീരുമാനം.

പുതുമുഖങ്ങളെ പരമാവധി പരിഗണിച്ച് പരിചയ സമ്പന്നരെ നിലനിര്‍ത്തി ഒരു വനിതക്ക് ഇടം നല്‍കി സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തികരിക്കുന്ന തരത്തിലാണ് ലീഗിലെ ചര്‍ച്ചകള്‍. മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫ്,കാസര്‍കോട് എന്‍.എ നെല്ലിക്കുന്ന് എന്നിവരെയാണ് പരിഗണിക്കുന്നത്. അഴീക്കോടിന് പകരം കണ്ണൂര്‍ ലഭിച്ചാല്‍ കെ.എം ഷാജി മത്സരിക്കും. അധികമായി കിട്ടുമെന്ന് കരുതുന്ന കൂത്തുപറമ്പില്‍‌ സി.കെ സുബൈറിനാണ് സാധ്യത. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും കോഴിക്കോട് സൗത്തില്‍ എം.കെ മുനീറും തുടരും. തിരുവമ്പാടിയില്‍ സി.പി ചെറിയ മുഹമ്മദ്, കൊടുവള്ളിയില്‍ എം.എ റസാഖ് മാസ്റ്റര്‍,കുന്ദമംഗലത്ത് നജീബ് കാന്തപുരം എന്നിവരുടെ പേരുകള്‍ക്കാണ് പ്രഥമ പരിഗണന. വള്ളിക്കുന്ന്,കൊണ്ടോട്ടി,കോട്ടക്കല്‍ മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് വീണ്ടുമൊരു അവസരം ലഭിച്ചേക്കും. ഏറനാട്,മഞ്ചേരി സീറ്റുകളില്‍ പി.വി അബ്ദുല്‍വഹാബ്,പി.കെ ബഷീര്‍ എന്നിവരായിരിക്കും ജനവിധി തേടുക.

വേങ്ങരയില്‍ കെ.പി.എ മജീദും മത്സരിക്കും. മങ്കടയില്‍ മത്സരിക്കാനാണ് മഞ്ഞളാംകുഴി അലിക്ക് താത്പര്യം. പി.കെ ഫിറോസ് ടി.പി അഷ്റഫലി എന്നിവരുടെ പേരുകളാണ് പെരിന്തല്‍മണ്ണയില്‍ പരിഗണിക്കുന്നത്. താനൂരിലും ഫിറോസിന്‍റെ പേരുണ്ട്. എന്‍.ഷംസുദ്ദീനാണ് തിരൂരില്‍ മുന്‍തൂക്കം. തിരൂരങ്ങാടിയില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയോ പി.എം.എ സലാമോ വന്നേക്കാം. മണ്ണാര്‍ക്കാട് പി.എം സാദിഖലിയും ചേലക്കരയില്‍ ജയന്തി രാജനും ഗുരുവായൂരില്‍ സി.എച്ച് റഷീദോ കെ.എസ് ഹംസയോ വന്നേക്കാം. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ അബ്ദുല്‍ ഗഫൂറിനെയും പുനലൂരില്‍ ശ്യാം സുന്ദറിനെയും മത്സരിപ്പിക്കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.

അതേസമയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും രാജിയെക്കുറിച്ച് ഇന്ന് അറിയിക്കും. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് രാജിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാലാണ് രാജി. പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

You might also like

-