ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ് ചോദ്യം ചെയ്യലിന് ഹാജരാവുന്നതിൽ സാവകാശം തേടി പി കെ കുഞ്ഞാലികുട്ടി

ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടി അന്വേഷണം നേരിടുന്നത്. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മകൻ ആഷിഖിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം ഏഴിന് ഹാജരാകാനാണ് ആഷിഖിനോടുള്ള നിർദ്ദേശം

0

കൊച്ചി : കള്ളപ്പണം വെളുപ്പിക്കൽ ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്
ഹാജരാവാൻ സാവകാശം തേടി മുസ്ലിം ലീഗ് പി.കെ കുഞ്ഞാലിക്കുട്ടി. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റിനോട് അഭ്യർത്ഥിച്ചു . വെള്ളിയാഴ്ചയാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
രേഖാമൂലമായിരുന്നു കുഞ്ഞാലിക്കുട്ടി അന്വേഷണ സംഘത്തോട് സാവകാശം ആരാഞ്ഞത്. അതേസമയം വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചിട്ടില്ല.

ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടി അന്വേഷണം നേരിടുന്നത്. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മകൻ ആഷിഖിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം ഏഴിന് ഹാജരാകാനാണ് ആഷിഖിനോടുള്ള നിർദ്ദേശം.അതേസമയം കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച എംഎൽഎ കെടി ജലീൽ മൊഴി നൽകുന്നതിനായി എൻഫോഴ്‌സ്‌മെന്റ് മുൻപാകെ ഹാജരായിരുന്നു. ആരോപണം സാധൂകരിക്കുന്ന തെളിവുകൾ നൽകിയതായി ജലീൽ പറഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാകും ചോദ്യം ചെയ്യൽ എന്നാണ് നിഗമനം.

You might also like

-