പാലാ ഉപതെരെഞ്ടുപ്പിലെ സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ സഹോദരി സാലി “വേണ്ടാന്ന് വച്ചതു ജോസ്” : പി ജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെ മത്സരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ പ്രതിസന്ധികളൊന്നും വരില്ലായിരുന്നു എന്ന് പി ജെ ജോസഫ്പറഞ്ഞു .

0

തൊടുപുഴ: പാലാ ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് കെ എം മാണിയുടെ മകൾ സാലിയെ ആയിരുന്നെന്നു വെളിപ്പെടുത്തലുമായി കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. അത് വേണ്ടെന്ന് വെച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെ മത്സരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ പ്രതിസന്ധികളൊന്നും വരില്ലായിരുന്നു എന്ന് പി ജെ ജോസഫ്പറഞ്ഞു . സഹോദരി സ്ഥാനാർഥിയാകുന്നത് വെട്ടി ജയസാധ്യതയില്ലാത്ത സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ ചിഹ്നം നൽകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്ന് പിജെ ജോസഫ് കൂട്ടിച്ചേർത്തു .പാലായിലെ പരാജയം ചിഹ്നം അനുവദിക്കാത്ത ജോസഫിൻെറ നടപടി മൂലമാണെന്ന് വരുത്തിത്തീർക്കാനുള്ള ജോസ് വിഭാഗത്തിന്റെ ശ്രമത്തിനിടെയാണ് മറുപാളയത്തിലെ കുടുംബാംഗങ്ങൾക്കിടയിലെ തർക്കം ജോസഫ് വെളിപ്പെടുത്തുന്നത്.ഇടത് പക്ഷത്തോട് കൂറ് പ്രഖ്യാപിച്ച ജോസ് കെ മാണിയുടെ നടപടിക്കെതിരെ സാലിയുടെ ഭർത്താവ് എം പി ജോസഫ് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പി ജെ ജോസഫിന്റെ പുതിയ വെളിപ്പെടുത്തൽ

You might also like

-