ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്ക ഇല്ല പിണറായി വിജയന്‍

വികസനം നടക്കുമ്പോൾ കടുത്ത വിയോജിപ്പ് എങ്ങനെയാണ് ഉണ്ടാകുന്നത്. ഇവർ സഞ്ചരിച്ച പാതയിലൂടെയല്ല ഇടത്പക്ഷം സഞ്ചരിക്കുന്നത്. സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ, കെട്ടിച്ചമച്ച കഥകൾ എന്നിവ പടച്ച് വിട്ടു

0

പാലക്കാട് :ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ട്. സുപ്രിം കോടതി അന്തിമവിധി വന്നതിന് ശേഷമായിരിക്കും തുടര്‍നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ നിലവില്‍ ഒരു പ്രശ്നവുമില്ല. ശബരിമല ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാണ് ചിലർ ശ്രമിക്കുന്നത്. വലിയ തോതിലുള്ള വ്യാജ ആരോപണങ്ങൾ സർക്കാരിന് നേരെ ഉയർത്തുന്നു. കെട്ടിച്ചമച്ച വാർത്തകൾ നൽകുന്നു. സർക്കാരിനെതിരെ വഴിവിട്ട നടപടിക്ക് നീങ്ങുന്നുവെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെയും എന്താണ് അസ്വസ്ഥമാക്കുന്നത്.

വികസനം നടക്കുമ്പോൾ കടുത്ത വിയോജിപ്പ് എങ്ങനെയാണ് ഉണ്ടാകുന്നത്. ഇവർ സഞ്ചരിച്ച പാതയിലൂടെയല്ല ഇടത്പക്ഷം സഞ്ചരിക്കുന്നത്. സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ, കെട്ടിച്ചമച്ച കഥകൾ എന്നിവ പടച്ച് വിട്ടു. കേരളതല ധാരണയിലൂടെ കോൺഗ്രസും ലീഗും ബി.ജെ.പിയും സർക്കാറിനെതിരെ പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണെന്ന് എല്‍.ഡി.എഫ് സർക്കാർ തെളിയിച്ചുവെന്നും പിണറായി പറഞ്ഞു.ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിൽ പരസ്യമായ ധാരണ ഉണ്ട്. ഇ ശ്രീധരൻ രാജ്യത്തെ പ്രധാനപ്പെട്ട ടെക്നോക്രാറ്റാണ്. ഏത് വിദഗ്ധനും ബി.ജെ.പി ആയാൽ ബി.ജെ.പിയും സ്വഭാവം കാണിക്കും. തെരഞ്ഞെടുപ്പ് കഴിയും വരെ അദ്ദേഹത്തിന് മറുപടി നൽകാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

You might also like

-